Connect with us

വേടൻ കഞ്ചാവുമായി പിടിയിൽ; ഡാ മക്കളെ… ഡ്ര ഗ്സ് ചെകുത്താനാണ്, ഒഴിവാക്കണം, നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ് എന്ന് ഉപദേശവും; വൈറലായി വീഡിയോ

Malayalam

വേടൻ കഞ്ചാവുമായി പിടിയിൽ; ഡാ മക്കളെ… ഡ്ര ഗ്സ് ചെകുത്താനാണ്, ഒഴിവാക്കണം, നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ് എന്ന് ഉപദേശവും; വൈറലായി വീഡിയോ

വേടൻ കഞ്ചാവുമായി പിടിയിൽ; ഡാ മക്കളെ… ഡ്ര ഗ്സ് ചെകുത്താനാണ്, ഒഴിവാക്കണം, നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ് എന്ന് ഉപദേശവും; വൈറലായി വീഡിയോ

വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. ഏഴ് ​ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്നാണ് വിവരം. ഹിൽ പാലസ് പോലീസ് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സ്ഥലത്തെത്തിയത്. ഫ്ലാറ്റിൽ വേടനും അദ്ദേഹത്തിന്റെ സംഗീത ട്രൂപ്പിലെ ഒൻപത് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.

ഒരു ഷോയ്ക്ക് പരിശീലനം നടത്താനാണ് ഇവർ ഇവിടെ ഒത്തുചേർന്നതെന്ന് ഹിൽപാലസ് സി.ഐ അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായും വിവരമുണ്ട്. വേടനെ പോലീസ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അതേസമയം, രണ്ടാഴ്ച മുൻപ് ഒരു പരിപാടിയിൽ ലഹരിയ്ക്കെതിരെ വേടൻ പറഞ്ഞ വാക്കുകളും സോഷ്യൽ‌ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

സി ന്തറ്റിക് ഡ്ര ഗ്സ് നമ്മുടെ തലമുറയുടെ തലച്ചോറിനെ കാർന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്ത് ഇക്കാര്യം പറഞ്ഞ് കരഞ്ഞുകൊണ്ട് വരുന്നതെന്നും വേടൻ പറഞ്ഞിരുന്നു. തന്റെ പരുപാടിയിൽ പങ്കെടുക്കാനെത്തിയവരോട് ഇത്തരം ഡ്രഗ്സ് ഉപയോഗിക്കരുതെന്നും വേടൻ ആവശ്യപ്പെട്ടു.

‘ഡാ മക്കളെ..സി ന്തറ്റിക് ഡ്ര ഗ്സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് മരിച്ചു പോകും. അത് ചെ കുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്.

സിത്തറ്റിക് ഡ്രഗ്സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് ചത്ത് പോകും. എനിക്ക് ഇതിപ്പോൾ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ, എന്നാണ് വേടൻ പ്രോഗ്രാം വേദിയിൽ പറഞ്ഞത്. നിറഞ്ഞ കരഘോഷത്തോടെ കാണികൾ അതേറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തിടെ മോഹൻലാൽ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട് നടന്ന വിവാദത്തിൽ വേടൻ പ്രതികരിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമ ചെയ്തതിനൊക്കെ ഇ.ഡി. റെയ്ഡിന് വരുന്ന കാലഘട്ടമാണ്. ആരെക്കുറിച്ച് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസിലാകുന്നുണ്ടല്ലോ അല്ലേ മക്കൾക്ക്. സമാധാനമായി നിങ്ങളുടെ സാമൂഹികാവസ്ഥയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളൂ. കോളേജിൽ പോകുന്ന കുട്ടികളാണ് നിങ്ങൾ.

പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളർന്നോളൂ. കാരണം നിങ്ങൾ മാത്രമേയുള്ളൂ ഇനി’, എന്നായിരുന്നു വേടൻ പറഞ്ഞത്. ഹിരൺദാസ് മുരളിയെന്ന തൃശൂർ സ്വദേശിയാണ് വേടൻ എന്ന പേര് സ്വീകരിച്ച് മലയാള റാപ്പ് ഗാന രംഗത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top