Connect with us

മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ

featured

മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ

മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് റാപ്പർ വേടനെ (ഹിരൺദാസ് മുരളി) അറിയില്ലെന്ന ​പരാമർശത്തിന് ഗായകൻ എംജി ശ്രീകുമാറിന് വൻ തോതിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് എംജി. താന്‍ സ്വന്തം കാര്യം മാത്രമാണ് പറഞ്ഞതെന്നും അത് വളച്ചൊടിക്കുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാനരചയിതാവായ മൃദുലാ ദേവി എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു എംജി ശ്രീകുമാര്‍.

അതേസമയം കഞ്ചാവ് കേസില്‍ വേടന്‍ അറസ്റ്റിലായതിന് പിന്നാലെ ഒരു ചാനലിനോട് സംസാരിക്കവെ എം ജി ശ്രീകുമാര്‍ വേടനെ അറിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനവും ഉയർന്നു. വേടന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മൃദുലാ ദേവിയുടെ വിമര്‍ശനം.

മൃദുലാ ദേവിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ”പ്രിയപ്പെട്ട എം ജി ശ്രീകുമാറിന് ഒരു കുറിപ്പ് ഈ ഫോട്ടോയിൽ കാണുന്നയാളാണ് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. താങ്കൾക്ക് വേടനെ അറിയില്ലെങ്കിലും വേടൻ താങ്കളെ അറിയും.ഗായകനായ ശ്രീകുമാറിനെക്കാൾ കൂടുതലായി മാലിന്യം കായലിൽ വലിച്ചെറിഞ്ഞു കളഞ്ഞിട്ട് വീട്ടിലെ ജോലിക്കാരിയുടെ തലയിൽ വച്ച് കെട്ടിയ താങ്കളെപ്പോലുള്ള വരുടെ അറിവില്ലായ്മ അവന്റെ പാട്ടിലെ മുഖ്യവിഷയമാണ്.” എന്നാണ് മൃദുലാ ദേവി പറഞ്ഞത്. ഇതിന് മറുപടിയായാണ് കമന്റില്‍ എംജി ശ്രീകുമാര്‍ വിശദീകരണവുമായി എത്തിയത്.

എംജി.യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഞാൻ എംജി, ഒരു ചാനൽ എന്നെ വിളിച്ചു ലഹരി ഉപയോഗിച്ച് കൊണ്ട്
ഗായകർ പാടുന്നത് ശരിയാണോ എന്ന് ചോദിച്ചതിന്, മറുപടിയായി, എന്റെ സ്വന്തം കാര്യം മാത്രമാണ് മറുപടി പറഞ്ഞത്. അത് മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട് .
വേടനെ (ഹിരൺ ദാസ് മുരളി ). എനിക്ക് സത്യത്തിൽ അറിഞ്ഞുകൂടാ. പരിചയമില്ല. അദ്ദേഹത്തിന്റെ ഷോ നേരിട്ട് കണ്ടിട്ടുമില്ല. ഫേസ് ബുക്കിൽ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്. നല്ല ജനപ്രീതി ഉള്ള ഗായകൻ. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനും, ബാൻഡിനും എല്ലാ നന്മകളും നേരുന്നു സ്നേഹപൂർവ്വം. എം ജി . എന്നാണ് എം ജി കുറിച്ചത്.

Continue Reading
You may also like...

More in featured

Trending

Recent

To Top