News
റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം…, വാരിസിന്റെ എച്ച്ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍
റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം…, വാരിസിന്റെ എച്ച്ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍
കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ വാരിസ് എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞതും ചിത്രത്തിന്റെ എച്ച്ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കാനാരംഭിച്ചു. ടെലഗ്രാം, ടോറന്റ് സൈറ്റുകളിലാണ് എച്ച്ഡി പതിപ്പുകള്‍ പ്രചരിക്കുന്നത്. കേരളത്തില്‍ 400 അധികം സ്‌ക്രീനുകളിലായാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ക്ലീഷേ കഥ തന്നെ എന്നാണ് സിനിമയെ കുറിച്ച് മറ്റ് ചിലരും അഭിപ്രായപ്പെടുന്നത്. ബിജിഎമ്മും മ്യൂസിക്കും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നല്ല ഫാമിലി എന്റര്‍ടെയ്‌നര്‍ ആണെന്നും ചില പ്രേക്ഷകര്‍ പ്രതികരിക്കുന്നുണ്ട്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എന്നാല്‍ വാരിസിലെ ഖുശ്ബു കഥാപാത്രത്തെ തപ്പുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
ചിത്രത്തില്‍ വിജയ്‌യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ചിത്രം റിലീസിനു മുന്നേ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടിയേക്കുറിച്ച് വിജയ് സംസാരിക്കുകയും ചെയ്തു. ഇത്ര പ്രാധാന്യമുള്ളതായി അവതരിപ്പിച്ച കഥാപാത്രം റിലിസിന് ശേഷം ചിത്രത്തില്‍ ഇല്ലാതെ വന്നതാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍.
സിനിമയുടെ ദൈര്‍ഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ അണിയറക്കാര്‍ നീക്കം ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 170 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അതിനാല്‍ തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങള്‍ അവസാന നിമിഷം നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
