Connect with us

‘വാരിസ്’ കേരളത്തിലെത്തിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പ്

News

‘വാരിസ്’ കേരളത്തിലെത്തിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പ്

‘വാരിസ്’ കേരളത്തിലെത്തിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘വാരിസ്’. ഇപ്പോഴിതാ കേരളത്തില്‍ ചിത്രം വിതരണത്തെന് എത്തിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആണെന്നാണ് പുറത്ത് വരുന്ന വിവരം. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഉടമ സി.ജെ. റോയ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയുടെ 66ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മാണം.

തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുമായി ജനുവരി 12 ന് റിലീസ് ചെയ്യും. വിജയ്‌ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’.

പ്രഭു, എസ്.ജെ സൂര്യ, ജയസുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കാര്‍ത്തിക് പളനി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് കെ.എല്‍ പ്രവീണ്‍ ആണ്. വാര്‍ത്താ പ്രചരണം: പി.ശിവപ്രസാദ്. ചിത്രത്തിന്റെതായി പുറത്തെത്തിയ ഗാനങ്ങളെല്ലാം തന്നെ വൈറലായിരുന്നു.

Continue Reading

More in News

Trending

Recent

To Top