Connect with us

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി ഹാഫിൻ്റെ ചിത്രീകരണം ആരംഭിച്ചു

Movies

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി ഹാഫിൻ്റെ ചിത്രീകരണം ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി ഹാഫിൻ്റെ ചിത്രീകരണം ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മികച്ച വിജയവും, അഭിപ്രായവും നേടിയ ഗോളം എന്ന ചിത്രത്തിൻ്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അണിയാ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ആൻസജീവ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.

മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യയാണ് ( ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം)നായിക , സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം) ശ്രീകാന്ത് മുരളി, ബോളിവുഡ് താരംറോക്കി മഹാജൻ, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ, ഭാഷകളിലെ താരങ്ങളും, ഈ ചിത്രത്തിൽ വേഷമിടുന്നു.

ഏതു ഭാഷക്കും, ദേശത്തിനും അനുയോജ്യമായ ഒരു യൂണിവേഴ്സൽ സബ് ജക്റ്റാണ് ഈ ചിത്രത്തിൻ്റേത്. ഒരു പാൻ ഇന്ത്യൻ ചിത്രമെന്നു തന്നെ ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൽ പറയാം. മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാൻ, ആണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ.

റെയ്ഡ് 2. , ദിനൈറ്റ് കംസ് ഫോർ അസ്എന്നീ ലോക പ്രശസ്ത ചിത്രങ്ങൾക്കു ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി’. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ചിത്രമായിരിക്കും. വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നൂറ്റിയമ്പതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്.

നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ്. യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോളമുള്ള ചിത്രീകരണം കേരളത്തിലും ഉണ്ടെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു. സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം- അപ്പു പ്രഭാകർ.
എഡിറ്റിംഗ് – മഹേഷ് ഭുവനന്ദ്’
കലാസംവിധാനം- മോഹൻദാസ്.
കോസ്ട്യൂം-ഡിസൈൻ,ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്-നരസിംഹ സ്വാമി
സ്റ്റിൽസ് – സിനറ്റ് സേവ്യർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് കുമാർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിബിൻ ജോയ്.
പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻഉദിയൻകുളങ്ങര, സുജിത്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അബിൻഎടക്കാട്
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി

Continue Reading
You may also like...

More in Movies

Trending

Recent

To Top