Hollywood
ബാറ്റ്മാനെയും ജിം മോറിസണെയും അനശ്വരമാക്കിയ നടൻ വാൽ കിൽമർ അന്തരിച്ചു
ബാറ്റ്മാനെയും ജിം മോറിസണെയും അനശ്വരമാക്കിയ നടൻ വാൽ കിൽമർ അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം. ‘ബാറ്റ്മാൻ ഫോറെവർ’ എന്ന ചിത്രത്തിലെ ബാറ്റ്മാനെയും, ‘ദി ഡോർസ്’ എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തെയും അനശ്വരനാക്കിയ നടനാണ് വാൽ കിൽമർ.
1984ൽ ‘ടോപ്പ് സീക്രട്ട്’ എന്ന ചിത്രത്തിലൂടെയാണ് വാൽ കിൽമർ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ‘ടോപ്പ് ഗൺ’, ‘റിയൽ ജീനിയസ്’, ‘വില്ലോ’, ‘ഹീറ്റ്’, ‘ദി സെയിന്റ്’ തുടങ്ങിയവയാണ് നടന്റെ ഹിറ്റ് സിനിമകൾ.
1991ൽ ഒലിവർ സ്റ്റോണിന്റെ ‘ദി ഡോർസ്’ എന്ന സിനിമയിലെ ഗായകൻ മോറിസൺ നടന്റെ സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളിൽ ഒന്നാണ്. കാൻസറിനെ തുടർന്ന് നടന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് താരം സുഖം പ്രാപിച്ചിരുന്നു. 2021ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’ എന്ന സിനിമയിലൂടെ താരം അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. നടന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ‘വാൽ’ എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു.
