Malayalam
മികച്ച നവാഗത ഗായകനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം ഹരികൃഷ്ണൻ സഞ്ജയന്
മികച്ച നവാഗത ഗായകനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം ഹരികൃഷ്ണൻ സഞ്ജയന്
മികച്ച നവാഗത ഗായകനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം സ്വന്തമാക്കി ഹരികൃഷ്ണൻ സഞ്ജയൻ. ലോറൻസ് ഫർണാണ്ടസിന്റെ വരികൾക്ക് രാംഗോപാൽ ഹരികൃഷ്ണൻ സംഗീതം പകർന്ന പുലരി പാറ്റും പുതുഞ്ഞരമ്പിൻ എന്ന ഗാനത്തിനാണ് പുരസ്കാരം. ഉറ്റവർ എന്ന സിനിമയിലെ ഗാനമാണിത്.
വെജിറ്റേറിയൻ ഹോട്ടൽ നടത്തുന്ന ഗോവിന്ദൻ നായരുടെ കുടുംബവും അവരെ പല തരത്തിലും ആശ്രയിച്ചു കഴിയുന്ന തെങ്ങ് കയറ്റക്കാരൻ കുമാരന്റെ കുടുംബവുമായുള്ള സ്നേഹ ബന്ധത്തിന് പ്രതിബന്ധമാകുന്ന ചില പ്രശ്നങ്ങളിൽ ആരംഭിക്കുന്നതാണ് നവാഗതനായ അനിൽദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഉറ്റവർ.
കലാപരതയും സിനിമയുടെ സൗന്ദര്യവും മൗലികതയും നവമാനവുമൊക്കെ സമ്മേളിച്ച “ഉറ്റവർ” മനോഹരമായ ഒരു റിയലിസ്റ്റിക് ചിത്രമാണ്.
കലാമൂല്യത്തെ മുറുകെ പിടിച്ചു കൊണ്ട് അത്യന്തം ഇഴപിരിയാതെ വികാര തീവ്രമായി ജീവിതയാഥാർത്ഥ്യങ്ങളെ ചിത്രം തുറന്നുകാട്ടുന്നുമുണ്ട്.
കടുംകാപ്പി” എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ ശ്രദ്ധേയനായ അരുൺ നാരായണനാണ് നായക കഥാപാത്രമായ ചന്തുവിനെ അവതരിപ്പിക്കുന്നത്. നാടകങ്ങളിലൂടെയും റീലുകളിലൂടെയും പ്രേക്ഷകസ്നേഹം നേടിയ ആതിര സുധീറാണ് നായിക പത്മ.
നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ഇൻഡ്യൻ പനോരമയിലും തിരഞ്ഞെടുക്കപ്പെട്ട “ഭഗവദജ്ജുകം” എന്ന സംസ്കൃത സിനിമയിൽ നായകനായ ജിഷ്ണു വിജയൻ നായർ ഉപനായക കഥാപാത്രമായ വിഷ്ണുവായി എത്തുന്നു.
