Actress
സൂപ്പർതാരമെന്ന് പറയുന്നതിൽ എനിക്ക് താൽപര്യമില്ല. കാരണം അങ്ങനെ ഒരു മഹാഭാരം ചുമക്കാൻ ഒന്നും കഴിയില്ല. സൂപ്പർസ്റ്റാറായിട്ട് നടക്കുക എന്നത് ഭയങ്കര പാടാണ്; ഉവർശി
സൂപ്പർതാരമെന്ന് പറയുന്നതിൽ എനിക്ക് താൽപര്യമില്ല. കാരണം അങ്ങനെ ഒരു മഹാഭാരം ചുമക്കാൻ ഒന്നും കഴിയില്ല. സൂപ്പർസ്റ്റാറായിട്ട് നടക്കുക എന്നത് ഭയങ്കര പാടാണ്; ഉവർശി
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്. ഉർവശിയെ പോലെ തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച താരമാണ് മഞ്ജു വാര്യർ.
രണ്ട് പേരോടും പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. ഇവർ സിനിമകളിൽ ചെയ്ത കഥാപാത്രങ്ങൾ ആഴത്തിൽ പ്രേക്ഷകരെ സ്പർശിച്ചു. പ്രഗൽഭരായ നിരവധി നടിമാർ ഇവർക്ക് മുമ്പും ശേഷവും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനോ ഉർവശിക്കോ ലഭിച്ച അത്രയും മികച്ച സിനിമകൾ ഇവർക്ക് ലഭിച്ചില്ല. രണ്ട് കാലഘട്ടങ്ങളിലാണ് മഞ്ജു വാര്യരും ഉർവശിയും നായിക നടിമാരായി തിളങ്ങിയത്. മഞ്ജു സിനിമാ രംഗത്തേയ്ക്ക് കടന്ന് വന്നപ്പോഴേക്കും ഉർവശി ഒട്ടനവധി സിനിമകൾ ചെയ്ത് താര റാണിയായി മാറിയിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി സിനിമകൾ മഞ്ജുവിന് ലഭിച്ചു.
സംസ്ഥാനത്തെ മികച്ച നടിക്കുള്ള പുരസ്കാരം ആറ് തവണയാണ് ഉർവശി സ്വന്തമാക്കിയത്. മഞ്ജു വാര്യർ ഒരു തവണയാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ഉർവശിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ സിനിമകളിലെ മഞ്ജു അഭിനയിച്ചിട്ടുള്ളൂ. എന്നാൽ മലയാളത്തിലെ മികച്ച നടിമാരുടെ കൂടെയാണ് മഞ്ജുവിന്റേയും സ്ഥാനം. ഇപ്പോഴിതാ ഉർവശിയും മഞ്ജുവും ഒന്നിച്ച് ഒരു വേദി പങ്കിട്ടപ്പോഴുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഉർവശിയുടെ മകൾ അഭിനയിക്കുന്ന പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനായിട്ടായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ഇതിനിടെ വേദിയിൽ വെച്ച് ഉർവശി പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഉർവശിയാണോ മഞ്ജു വാര്യരാണോ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ എന്ന തർക്കം പലകുറി സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ സൂപ്പർതാര വിശേഷണത്തെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഉർവശി. ഉർവശിയേയും മഞ്ജു വാര്യരേയും വേദിയിലേക്ക് ക്ഷണിച്ചു കൊണ്ട് രണ്ട് സൂപ്പർതാരങ്ങളുടെ സംഗമമാണ് നടക്കുന്നത് എന്നായിരുന്നു അവതാരക പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ഉർവശിയുടെ പ്രതികരണം. ‘രണ്ട് സൂപ്പർസ്റ്റാർ എന്ന് ഈ കുട്ടിപറഞ്ഞു. അത് ഒന്ന് മതി. സൂപ്പർതാരമെന്ന് പറയുന്നതിൽ എനിക്ക് താൽപര്യമില്ല. കാരണം അങ്ങനെ ഒരു മഹാഭാരം ചുമക്കാൻ ഒന്നും കഴിയില്ല. സൂപ്പർസ്റ്റാറായിട്ട് നടക്കുക എന്നത് ഭയങ്കര പാടാണ്. നമുക്ക് ഇങ്ങനെ കുഴപ്പമൊന്നുമില്ലാതെ സൈഡിൽ കൂടെ പോയാ മതി എന്നും ഉർവശി പറഞ്ഞു.
അതേസമയം മഞ്ജുവുമായി ഒരു സിനിമ നേരത്തെ പ്ലാൻ ചെയ്തിരുന്നു എന്നും എന്തോ കാരണത്താൽ അത് നടക്കാതെ പോയി എന്നും ഉർവശി കൂട്ടിച്ചേർത്തു. അതിനിടെ ഉർവശി ചേച്ചി മഹാനടിയാണ് എന്നും കുട്ടിക്കാലം തൊട്ട് താൻ ആരാധിക്കുന്ന നടിയാണ് ഉർവശി എന്നും മഞ്ജു പറഞ്ഞു. ഇപ്പോഴും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന നടിയാണ് ഉർവശി ചേച്ചിയെന്നും മഞ്ജു കൂട്ടിച്ചേർത്തു. ‘ഉർവശി ചേച്ചിയുടെ അടുത്ത് നിൽക്കുമ്പോഴെല്ലാം എനിക്ക് അമ്പരപ്പാണ്. ഞാൻ നോക്കിയിരിക്കും. ഉർവശി ചേച്ചിയുള്ള സദസിൽ എനിക്കും ഇരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്നും മഞ്ജു വാര്യർ പറഞ്ഞു.
അതേസമയം ഉർവശിയുടെ മകൾ കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനത്തിനും മഞ്ജു അഭിനന്ദനം അറിയിച്ചു. വലിയ ലെഗസിയാണ് കുഞ്ഞാറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ളത് എന്നും എല്ലാ വിധ ആശംസകളും അറിയിക്കുന്നതായും മഞ്ജു വാര്യർ പറഞ്ഞു. നേരത്തെ ഉർവശി, നടൻ മനോജ് കെ ജയനെയായിരുന്നു വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തിൽ ഉള്ള കുട്ടിയാണ് കുഞ്ഞാറ്റ. പിന്നീട് ഇരുവരും വിവാഹ മോചിതരായിരുന്നു.
അതേസമയം, കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി അഭിനയ രംഗം വിടുന്നത്. മൂന്ന് വർഷക്കാലം മഞ്ജു സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. നടൻ ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു വാര്യർ സിനിമാ ലോകത്ത് നിന്നും മാറി നിന്നു. മഞ്ജു സിനിമാ ലോകം വിട്ടതിൽ വിഷമം തോന്നിയവരിൽ ഒരാളാണ് ഉർവശിയും. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി സംസാരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും മഞ്ജു അഭിനയ രംഗം വിട്ടതിൽ ഭയങ്കര വിഷമുണ്ടെന്നാണ് ഉർവശി പറഞ്ഞത്. വിവാഹമോചനം നേടിയ ശേഷമാണ് മഞ്ജു സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത്.
നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ്. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയത്. സിനിമ വൻ വൻ ഹിറ്റായി. ഉർവശിയുടെ കരിയറിൽ ഇടവേളകൾ വന്നിട്ടില്ല. മനോജ് കെ ജനയുമായുള്ള വിവാഹ ശേഷവും നടി സിനിമാ രംഗത്ത് തുടർന്നു. 2000 ൽ വിവാഹിതരായ മനോജ് കെ ജയനും ഉർവശിയും 2008 ൽ വേർപിരിയുകയാണുണ്ടായത്. സിനിമാ രംഗത്ത് മഞ്ജുവും ഉർവശിയും ഇന്നും സജീവമാണ്. ജെ ബേബി എന്ന തമിഴ് ചിത്രത്തിലാണ് ഉർവശിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.
മലയാളത്തിൽ റാണി, ജലധാര പമ്പ് സെറ്റ് എന്നീ സിനിമകളിലും അഭിനയിച്ചു. മഞ്ജുവിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎൻട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാമത്തെ വരവിൽ കണ്ടത്.
അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. രണ്ടാം വരവിൽ താരത്തിന്റെ മേക്കോവറാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. റീഎൻട്രിക്ക് ശേഷമുള്ള ഓരോ ചിത്രങ്ങളിലും ഉഗ്രൻ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിലൽ മാത്രമല്ല സിനിമ ലോകത്തും ചർച്ചയായിരുന്നു. ഇപ്പോൾ തമിഴകത്തും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയെയും ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ കുഞ്ഞാറ്റയെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള നിരവധി കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. അമ്മയുടെ വില മനസിലാക്കുന്ന മകളാണ് തേജാലക്ഷ്മിയെന്ന് നിരവധി പേർ കമന്റ് ചെയ്തു.’അമ്മയോട് ശത്രുത ഇല്ലാതെ വളർത്തിയ മനോജ് കെ ജയൻ കൈയടി അർഹിക്കുന്നു, കുഞ്ഞാറ്റയ്ക്ക് അമ്മയുടെ വില മനസിലാവും, മക്കളായാൽ ഇങ്ങനെ വേണം, ലോകത്ത് ആര് ഉണ്ടായാലും അമ്മ ഇല്ലെങ്കിൽ നമ്മൾ ശൂന്യം’ എന്നിങ്ങിനെയാണ് കമന്റുകൾ.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുമായി നിരവധി പേർ തേജാലക്ഷ്മിയെ താരമ്യം ചെയ്തു. അമ്മയിൽ നിന്നും അകലം കാണിക്കുന്ന മീനാക്ഷി തേജാലക്ഷ്മിയെ കണ്ട് പഠിക്കണമെന്നാണ് കമന്റുകൾ. മീനാക്ഷി കണ്ടു പഠിക്കണം. ഒരു അമ്മയ്ക്കും ഈ ലോകത്തു കുഞ്ഞിനെ മറക്കാൻ പറ്റില്ല,’ എന്നാണ് ഒരാളുടെ കമന്റ്. ‘മീനാക്ഷി ഇതെല്ലാം കാണുന്നുണ്ടോ’ എന്നാണ് മറ്റൊരാളുടെ കമന്റ്. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞ ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്. പിന്നീടൊരിക്കൽ പോലും മഞ്ജുവിനെയും മകളെയും ഒരുമിച്ച് ആരാധകർ കണ്ടിട്ടില്ല.
പൊതുവേദികളിലെത്താറുണ്ടെങ്കിലും മാധ്യമങ്ങളോടൊന്നും മീനാക്ഷി സംസാരിക്കാറില്ല. മീനാക്ഷിയെക്കുറിച്ചോ ദിലീപിനെക്കുറിച്ചോ മഞ്ജുവോ പൊതുവിടങ്ങളിൽ സംസാരിക്കാറുമില്ല. അതേസമയം മനോജ് കെ ജയനും ഉർവശിയും തമ്മിൽ ഇപ്പോൾ പ്രശ്നമാെന്നും ഇല്ലെന്നാണ് വിവരം. തേജാലക്ഷ്മിയുടെ അമ്മ വലിയ നടിയാണെന്ന് മുമ്പൊരിക്കൽ മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. അതേസമയം വിവാഹമോചന സമയത്ത് രണ്ട് പേരും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ മഞ്ജുവും ദിലീപും വിവാഹമോചനത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വരാനിരിക്കുകയാണ് തേജാലക്ഷ്മി. എന്നാൽ മീനാക്ഷി ദിലീപ് ഇതിന് തയ്യാറായിട്ടില്ല. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുമുണ്ട്. അമ്മ മഞ്ജു വാര്യരുടെ കലാപരമായ കഴിവ് മീനാക്ഷിക്കും ലഭിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മീനാക്ഷി സോഷ്യൽ മീഡിയയിലൊന്നും അത്ര സജീവമല്ലായിരുന്നു. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നുവെങ്കിലും വളരെ വിരളമായി മാത്രമെ ചിത്രങ്ങൾ പങ്കുവെയക്കാറുള്ളൂ. 2020ലാണ് മീനാക്ഷി ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത്.
1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. അതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് പോയിരുന്നത്. മീനാക്ഷിയ്ക്ക് എപ്പോൾ വേണമെങ്കിലും അമ്മയ്ക്കടുത്ത് വരാമെന്നും ഒരുവിളിപ്പാടകലെ ഞാനുണ്ടാകുമെന്നാണ് അന്ന് വേർപിരിയൽ സമയത്ത് മഞ്ജു സോഷ്യൽ മീഡിയയലൂടെ പങ്കുവെച്ചിരുന്നത്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇരുവരും പരസ്പരമുള്ള ചിത്രങ്ങളോ വിശേഷങ്ങളോ പിറന്നാൾ ആശംസകളോ ഒന്നും തന്നെ പരസ്യമായി പങ്കുവെയക്കാറില്ലായിരുന്നു. ഇതാണ് അമ്മയും മകളും സ്വരചേർച്ചയിലല്ല എന്ന തരത്തിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചത്. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ കോടുമ്പിരികൊണ്ടിരുന്നപ്പോഴും മീനാക്ഷിയോ മഞ്ജുവോ ഇതേ കുറിച്ച് പ്രതികരിച്ചിരുന്നില്ല. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷം 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ഇവർക്ക്ഒരു മകളുണ്ട്. മഹാലക്ഷ്മിയെന്നാണ് പേര്. മഹാലക്ഷ്മിയുടെ വിശേഷങ്ങളും വൈറലാകാറുണ്ട്.
മീനാക്ഷിയും അമ്മ മഞ്ജു വാര്യരും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. കുറച്ച് നാളുകൾക്ക് മുമ്പ്, നടൻ പൃഥ്വിരാജിന്റെ വിവാഹത്തിന് അച്ഛനും അമ്മയ്ക്കും ഒപ്പം മീനാക്ഷി എത്തിയ പഴയകാല ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലായിരുന്നു. വലുതായപ്പോൾ അമ്മയും മകളും ഒന്നിച്ചില്ലെങ്കിലും ചെറുപ്പത്തിൽ ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇപ്പോളും ആരാധകർ ആഘോഷമാക്കാറുണ്ട്.
