Malayalam
ഉര്‍വശി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് വല്ലാത്തൊരു അപമാനം തോന്നി; സഹിക്കാവുന്നതിനുമപ്പുറമായിരുന്നു…
ഉര്‍വശി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് വല്ലാത്തൊരു അപമാനം തോന്നി; സഹിക്കാവുന്നതിനുമപ്പുറമായിരുന്നു…
മലയാളികളുടെ ഒരു കാലത്തെ ഇഷ്ട താരമായിരുന്നു ഉർവശി. മഴവില്‍ക്കാവടി തലയണമന്ത്രം സ്ഫടികം ലാല്‍ സലാം തുടങ്ങിയ സിനിമകളില്‍ ഉര്‍വശിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാൽ ഒരുകാലത്ത് തൊഴിലുമായി ബന്ധപ്പെട്ട് തനിക്ക് ഉര്‍വശിയുമായി അകലമുണ്ടായിരുന്നതായി തുറന്നുപറയുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
താന്‍ ഉര്‍വശിക്ക് വേണ്ടി മികച്ച കുറച്ചു സിനിമകളില്‍ ശബ്ദം നല്‍കിയിട്ടും ഉര്‍വശിക്കത് സമ്മതിക്കാന്‍ മടിയുണ്ടായിരുന്നതായി ഭാഗ്യ ലക്ഷ്മി പറയുന്നു. അന്നത്തെ കാലത്ത് ഒരു തമിഴ് പത്രത്തിന് ഉര്‍വശി നല്‍കിയ ഒരു അഭിമുഖമാണ് തന്നെ അപമാനിതയാക്കിയതെന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി.

‘അന്ന് ഉര്‍വശിയുടെ എല്ലാ സിനിമകളും ഞാന്‍ ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്. മഴവില്‍ക്കാവടി, തലയണമന്ത്രം, ലാല്‍ സലാം തുടങ്ങിയ മനോഹരമായ സിനിമകളില്‍ എല്ലാം ഞാന്‍ ശബ്ദം കൊടുത്തിരുന്നു.
ആ സമയത്താണ് ഞാന്‍ ഒരു തമിഴ് പത്രത്തില്‍ അങ്ങനെയൊരു കാര്യം വായിക്കുന്നത്. മലയാളത്തിലും, തമിഴിലും, തെലുങ്കിലും തനിക്ക് ഒരിക്കലും ഡബ്ബ് ചെയ്യേണ്ടി വന്നിട്ടില്ല എന്ന് ഉര്‍വശി പറഞ്ഞപ്പോള്‍ എനിക്കത് വല്ലാത്തൊരു അപമാനം തോന്നി.
ഉര്‍വശി അങ്ങനെ പറഞ്ഞപ്പോള്‍ ഒരു വിലയുമില്ലാത്ത തൊഴില്‍ മേഖലയിലാണോ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് എന്ന് തോന്നിപ്പോയി. അപ്പോള്‍ ഞാന്‍ അത് പ്രകടിപ്പിച്ചപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അവര്‍ക്കത് സമ്മതിക്കാന്‍ വിഷമമുണ്ടായിരുന്നു’.ഭാഗ്യലക്ഷ്മി പറയുന്നു.