Malayalam
‘ഉര്‍വശി ചേച്ചിയുടെ അടുത്ത് ‘കട്ട്’ പറയാനാണ് വിഷമം; അനൂപ് സത്യൻ
‘ഉര്‍വശി ചേച്ചിയുടെ അടുത്ത് ‘കട്ട്’ പറയാനാണ് വിഷമം; അനൂപ് സത്യൻ
മലയാളത്തിന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒരു നടിയാണ് ഉര്‍വശി. സിനിമയിലെ എത്രചെറിയ കഥാപാത്രമാണെങ്കിലും അതിനെ മനോഹരമാക്കാന്‍ ഉര്‍വശിക്ക് പ്രത്യേക കഴിവാണ്. അടുത്തിടെ ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ഉര്‍വശിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഇപ്പോള്‍ ഉര്‍വശിയുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് അനൂപ് സത്യന്. താരത്തിന്റെ അഭിനയപ്രകടനം വെളിപ്പെടുത്തുന്ന ഒരു വിഡിയോയ്ക്കൊപ്പമാണ് പോസ്റ്റ്. ചിത്രത്തിലെ ഗാനത്തില്‍ ഉള്‍പ്പെടുത്താനായി എടുത്ത ചെറിയ രംഗമാണ് വിഡിയോയില്‍. വിഡിയോ സീക്വന്‍സ് എടുക്കാനായി ചെറുതായി വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. അഭിനേതാക്കളാണ് അവരുടെ ഇഷ്ടത്തിന് ചെയ്യേണ്ടത്. ഉര്‍വശിചേച്ചിയുടെ കാര്യത്തില്‍ അവരോട് കട്ട് പറയാന്‍ ബുദ്ധിമുട്ടാണ് എന്നാണ് അനൂപ് കുറിച്ചിരിക്കുന്നത്.
ശോഭനയുടേയും സുരേഷ് ഗോപിയുടേയും തിരിച്ചുവരവ് എന്ന രീതിയിലാണ് വരനെ ആവശ്യമുണ്ട് ശ്രദ്ധ നേടിയത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലും എത്തിയിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ ചെറിയ വേഷത്തില്‍ എത്തുന്ന ഉര്‍വശിയുടെ പ്രകടനമാണ് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയത്.
