Malayalam
ലച്ചുവിന്റെ പകരക്കാരി നവവധുവിനെപ്പോലെ! പരമ്പരയിൽ ട്വിസ്റ്റ്; ഞങ്ങളോട് ഇത് വേണ്ടിയിരുന്നില്ലെന്ന് ആരാധകർ
ലച്ചുവിന്റെ പകരക്കാരി നവവധുവിനെപ്പോലെ! പരമ്പരയിൽ ട്വിസ്റ്റ്; ഞങ്ങളോട് ഇത് വേണ്ടിയിരുന്നില്ലെന്ന് ആരാധകർ
മലയാള ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിൽ ഓരോ കഥാപാത്രങ്ങളും അത്രമേൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു.പരമ്പരയിൽ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗിൽ കുറച്ച് ഇടിവ് വന്നിരുന്നു. ആ കുറവ് നികത്തികൊണ്ടായിരുന്നു പുതിയ താരങ്ങളുടെ കടന്നുവരവ്. പാരമ്പരയിലേക്ക് അങ്ങനെ കടന്നുവന്ന താരമായിരുന്നു പൂജ. അശ്വതി നായര്‍ എന്ന താരമായിട്ടാണ് പൂജ എത്തിയത്.
തുടക്കത്തില്‍ ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ നടന്നിരുന്നുവെങ്കിലും പിന്നീട് അശ്വതിയേയും ഏറ്റെടുക്കുകയായിരുന്നു ആരാധകര്‍. മുടിയനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞായിരുന്നു പൂജ പാറമട വീട്ടിലേക്ക് എത്തിയത്. ഇവള്‍ക്ക് വട്ടുണ്ടോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു പൂജയുടേത്. ജോലി കിട്ടിയതിന് ശേഷം വിവാഹം നടത്താമെന്നും മൂന്ന് വര്‍ഷത്തിന് ശേഷം നോക്കമെന്നുമായിരുന്നു ബാലുവും നീലുവും പറഞ്ഞത്. മുടിയനെ വിവാഹം ചെയ്യാനാവുമെന്ന് മനസ്സിലാക്കിയതോടെയാണ് പൂജ സന്തോഷത്തോടെ പോയത്. എന്നാലും ഇടയ്ക്കിടയ്ക്ക് അച്ഛനേയും അമ്മയേയും കാണാനായി താനെത്തുമെന്നും പൂജ പറഞ്ഞിരുന്നു.
സാരിയോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം അശ്വതി എത്തിയിരുന്നു . നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാരിയിലെ മാജിക്കിനോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയില്ലെന്നായിരുന്നു പൂജയും പറഞ്ഞത്. എന്നാൽ ഉപ്പും മുളകിലെ അടുത്ത ട്വിസ്റ്റിന് വേണ്ടിയാണോ ഈ മേക്കോവര്‍ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ഉയർന്ന് കേൾക്കുന്നത്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. മോഡലിംഗ് ചിത്രങ്ങളും വേറിട്ട മേക്കോവര്‍ ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരമെത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഉപ്പും മുളകിലേക്ക് വന്നതോടെ ആരാണ് ഈ സുന്ദരിയെന്ന് അറിയാനായുള്ള നെട്ടോട്ടത്തിലായിരുന്നു ആരാധകര്‍. സൂര്യ മ്യൂസിക്കിലെ അവതാരകയായ അശ്വതി നായരാണ് പൂജയായി എത്തിയതെന്ന് കണ്ടെത്തിയതും ആരാധകരായിരുന്നു. പൂജ വിവാഹിതയാണ്. ഇത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. കൊച്ചിക്കാരിയായ അശ്വതി പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
