Bollywood
ധരിച്ചിരിക്കുന്ന വസ്ത്രം പണി കൊടുത്തു, ചായ കുടിക്കാൻ ബുദ്ധിമുട്ടി ഉർഫി ജാവേദ്
ധരിച്ചിരിക്കുന്ന വസ്ത്രം പണി കൊടുത്തു, ചായ കുടിക്കാൻ ബുദ്ധിമുട്ടി ഉർഫി ജാവേദ്
വ്യത്യസ്തമായ വസ്ത്രധാരണ ശൈലിയിലൂടെ സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ബിഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും ‘ഓവര്‍ ഗ്ലാമറസ്’ ആകുന്നുണ്ടെന്നാണ് പൊതുവേയുള്ള വിമര്‍ശനം. ഇപ്പോൾ തന്റെ വസ്ത്രം കാരണം ഒരു ചായകുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് താരം. ചായകുടിക്കാൻ ബുദ്ധിമുട്ടുന്നതിന്റെ വിഡിയോ ഉർഫി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
‘ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോൾ’ എന്ന കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചത്. കാറിലെ സീറ്റിൽ ഇരിക്കുന്ന ഉർഫിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. മുൻവശം ബാരിക്കേഡ് പോലെയിരിക്കുന്ന വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. മുഖം വരെ ഈ ഷീല്‍ഡ് പോലെയുള്ള വസ്തു മൂലം മറഞ്ഞിരിക്കുകയാണ്.
അതുകൊണ്ടു തന്നെ ചായ നേരിട്ട് ചുണ്ടിനോട് ചേർക്കാൻ ഉര്‍ഫിക്ക് സാധിക്കുന്നില്ല. ഒടുവില്‍ ഒരുവശത്തേക്ക് മുഖം മാറ്റിയാണ് താരം ചായ കുടിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പതിവു പോലെ താരത്തെ ട്രോളി രംഗത്തെത്തിയത്.
ഒരു സ്ട്രോ ഉപയോഗിച്ചാൽ എളുപ്പത്തിൽ ചായ കുടിക്കാം എന്നായിരുന്നു ഒരു കമന്റ്. എങ്ങനെയാണ് ചൂടുള്ള ചായയില്‍ സ്ട്രോ ഉപയോഗിക്കുന്നത് ഇതിന് മറുപടിയായി ഉര്‍ഫി നല്‍കിയത്.
