News
‘മിന്നല്‍മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോയ്ക്കായി മോളിവുഡ് ഒരുങ്ങുന്നു’; ഉണ്ണി മുകുന്ദന്റെ ‘ഗന്ധര്‍വ്വ ജൂനിയര്‍’ തുടങ്ങി
‘മിന്നല്‍മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോയ്ക്കായി മോളിവുഡ് ഒരുങ്ങുന്നു’; ഉണ്ണി മുകുന്ദന്റെ ‘ഗന്ധര്‍വ്വ ജൂനിയര്‍’ തുടങ്ങി
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ നടന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയര്‍’ ചിത്രീകരണം ആരംഭിച്ചു. ഉണ്ണി മുകുന്ദജന്‍ തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം അറിയിച്ചത്. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.
40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയെ കുറിച്ച് ‘മിന്നല്‍മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോയ്ക്കായി മോളിവുഡ് ഒരുങ്ങുന്നു’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഗന്ധര്‍വ്വ ജൂനിയറിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ ഇന്ന് ആരംഭിച്ചു കഴിഞ്ഞു. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ഫാന്റസിയും ഹാസ്യവും കലര്‍ന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഒരു ഗന്ധര്‍വ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നര്‍മ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെ എം ഇന്‍ഫോടെയ്ന്‍മെന്റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.
യമഹ എന്നു പേരിട്ടിരിക്കുന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സംവിധാനം. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. ‘മിണ്ടിയും പറഞ്ഞും’ ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.
