വെമ്പായത്ത് ഗാർഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഉണ്ണി രാജന് പി. ദേവിന്റെ അമ്മയുടെ അറസ്റ്റ് വൈകുന്നതിൽ ആശങ്കയറിയിച്ച് ബന്ധുക്കൾ . ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് ഉണ്ണിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഉണ്ണിയുടെ അമ്മ ശാന്ത കോവിഡ് ബാധിതയാണെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം.
ഇതോടെയാണ് അറസ്റ്റു വൈകുന്നതിൽ പ്രിയങ്കയുടെ വീട്ടുകാർ ചില സംശയങ്ങൾ പ്രകടിപ്പിക്കുകയുണ്ടായത് . മേയ് 25നാണ് ഉണ്ണി രാജൻ പി. ദേവിന്റെ അറസ്റ്റ് നടന്നത് . ഉണ്ണി കോവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റു ചെയ്യപ്പെട്ടത് .
ഉണ്ണിയ്ക്കും ‘അമ്മ ശാന്തയ്ക്കും ഒരേ ദിവസമാണ് കോവിഡ് പൊസിറ്റീവ് ആയത്. അങ്ങനെയെങ്കിൽ ഇപ്പോൾ 18 ദിവസമെങ്കിലും കഴിഞ്ഞിരിക്കും ശാന്ത പോസിറ്റീവായിട്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് അറസ്റ്റ് മനപ്പൂർവ്വം വൈകുന്നുവെന്നാണ് ബന്ധുക്കൾ കരുതുന്നത്. ഇതു സംബന്ധിച്ച് പ്രിയങ്കയുടെ ബന്ധുക്കൾ കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയെ ആശങ്ക അറിയിച്ചിട്ടുണ്ട്.
എന്നാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് അറസ്റ്റു വൈകുന്നതെന്നാണ് പൊലീസ് വിശദീകരണം . ഉണ്ണിക്കൊപ്പം തന്നെ ഈ കേസിൽ ശാന്തയ്ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം.
പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുൻപ് നടന്ന ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രിയങ്കയെ മർദിച്ചത് ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ശാന്തയുടെ അറസ്റ്റ് കേസിൽ നിർണായകമാണ്. എന്നാൽ ഉണ്ണിയുടെ അറസ്റ്റു കഴിഞ്ഞ് 8 ദിവസമായിട്ടും ശാന്തയുടെ അറസ്റ്റ് നടക്കാത്തതിലാണ് പ്രിയങ്കയുടെ കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...