Social Media
തെലുങ്കാന സംഭവത്തിൽ പോസ്റ്റ് “തള്ളു”മായി ഇറങ്ങിയ ഉണ്ണി മുകുന്ദനെ സോഷ്യൽ മീഡിയ പഞ്ഞിക്കിട്ടു!
തെലുങ്കാന സംഭവത്തിൽ പോസ്റ്റ് “തള്ളു”മായി ഇറങ്ങിയ ഉണ്ണി മുകുന്ദനെ സോഷ്യൽ മീഡിയ പഞ്ഞിക്കിട്ടു!
രാജ്യം ഒന്നാകെ ഞെട്ടിയ സംഭവമായിരുന്നു തെലങ്കാന വെടിവയ്പ്പ്. രാജ്യത്തിലുള്ളവരെ രണ്ട് തട്ടിൽ തിരിച്ചിരിക്കുകയാണ് ഈ കേസ്. പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയ നടന്‍ ഉണ്ണി മുകുന്ദന് മറുപടിയായി സോഷ്യല്‍ മീഡിയ.
തെലങ്കാനയില്‍ യുവതിയെ പീഡിപ്പിച്ച ശേഷം തീ കൊളുത്തി കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു നടൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന്റെ കമന്റിൽ താരത്തിനെതിരെ ചിലര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദനെതിരെ യുവതി നല്‍കിയ പീഡന ശ്രമക്കേസ് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ താരത്തിന് മറുപടി നല്‍കുന്നത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു താരത്തിനെതിരെ തിരക്കഥാകൃത്തായ യുവതി പീഡനക്കേസുമായി പോലീസിനെ സമീപിച്ചത്. പിന്നാലെ യുവതി തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉണ്ണി മുകുന്ദനും ഉയർത്തിയിരുന്നു. ഈ കേസിനെ സോഷ്യല്‍മീഡിയ ചോദിക്കുകയായിരുന്നു .
പോലീസ് എന്നതിന്റെ പൂര്‍ണരൂപം എന്താണെന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും താരം പങ്കുവെച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് വിമർശനങ്ങൾ മാത്രമല്ല. അനുക്കൂല മറുപടികളും വരുന്നുണ്ട്.
നവംബര്‍ 27 നായിരുന്ന രാജ്യത്തെ നടുക്കിയ സംഭവമുണ്ടാകുന്നത്. വെറ്റിനറി ഡോക്ടറായ യുവതിയെ നാലംഗ സംഘം ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊല്ലുകയായിരുന്നു. ബെംഗളൂരു ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗ റെഡ്ഡി ജില്ലയില്‍ ഷംഷാബാദിലുള്ള ടോള്‍ ബൂത്തിന് സമീപമായിരുന്നു ഈ ക്രൂരത നടന്നത്. പ്രതികളെ പിടിക്കൂടിയസ പോലീസ് തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചപ്പോഴായിരുന്നു വെടി ഉതിർത്തത് . പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
Unni mukundhan facebook post
