ഈ ചിത്രങ്ങൾ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങൾ; ഉണ്ണി മുകുന്ദൻ
ഈ ചിത്രങ്ങൾ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങൾ; ഉണ്ണി മുകുന്ദൻ
ഈ ചിത്രങ്ങൾ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങൾ; ഉണ്ണി മുകുന്ദൻ
‘ഷെഫീക്കിന്റെ സന്തോഷത്തി’നു ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാളികപ്പുറം’. ശബരിമലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ നയിക്കുന്നത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്
അഭിനയ ജീവിതത്തിലേക്ക് താൻ എത്തിയ നാൾവഴികളെക്കുറിച്ച് ഓർത്തു കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ. വളരെ വൈകാരികമായ കുറിപ്പും പഴയ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
“എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ 2 ചിത്രങ്ങളാണിവ. അഹമ്മദാബാദിൽ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിനിൽ കയറുന്ന ദിവസങ്ങൾ,ഒരു ദിവസം ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.ഈ ചിത്രങ്ങൾ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങൾ. എന്റെ ജീവിതത്തിൽ സഹായിച്ച ആളുകൾക്കെല്ലാവർക്കും നന്ദി. ഈ യാത്രയിൽ ഞാൻ കണ്ട വലിയ സ്വപ്നത്തിലേക്ക് എന്നെ അടുപ്പിച്ചതിന് നന്ദി. സ്വപ്നങ്ങൾ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനുമുള്ളതാണ്! മാളികപുറത്തെ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കാനും നിങ്ങളുടെ കണ്ണുകൾ നനയ്ക്കാനും നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അതാണ് സിനിമ. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ സിനിമ ആസ്വദിക്കൂ” ഉണ്ണി കുറിച്ചു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...