ഡിസംബര്‍ 30നാണ് ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം തിയറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതോടൊപ്പം ചിത്രത്തിന് നേരെ സൈബർ ആക്രമണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഗ്ലിംപ്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിൽ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
‘ദൈവം അങ്ങനെയാ.. എപ്പോഴുമങ്ങനെയാ.. നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തിൽ നമുക്ക് മുന്നിൽ വരും.. അതാണ് ദൈവം’, എന്നാണ് വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. കേരളത്തിലെ തിയറ്ററുകളിൽ മാളികപ്പുറം വിജയകരമായി പ്രദർശനം തുടരുകയാണെന്നും ജിസിസിയിലും യുഎഇയിലും ഇന്ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു.
“സത്യം പറയാലോ ഉണ്ണിയേട്ടാ ഇപ്പൊ അയ്യപ്പൻ എന്നാൽ എന്റെ മനസ്സിൽ താങ്കളുടെ രൂപം ആണ്…വളരെ നല്ല ഒരു സിനിമ, അതും മലയാളി ബാഹുബലിയുടെ തകർപ്പൻ പ്രകടനം, ഉണ്ണി മുകുന്ദൻ താങ്കൾ ഒരു നല്ല നടൻ എന്നതിന് ഉപരി ജാഡ ഇല്ലാത്ത ഒരു സൂപ്പർ ഹീറോ കൂടി ആണ്, ചില ജനനവും അവതാരവും ജനന നിയോഗവും അങ്ങനെ ആണ്. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ്, കർമ്മത്താൽ നരന്മാർക്ക് നാരായണത്ത്വം നൽകികൊണ്ട്”, എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...