Malayalam Breaking News
അയ്യപ്പാ കാത്തോളണേ ; ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് മല ചവിട്ടാനൊരുങ്ങി ഉണ്ണിമുകുന്ദൻ!
അയ്യപ്പാ കാത്തോളണേ ; ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് മല ചവിട്ടാനൊരുങ്ങി ഉണ്ണിമുകുന്ദൻ!
ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്. ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായാണ് ഉണ്ണി അഭിനയിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ ‘മാമാങ്കം’ സിനിമയുടെ റിലീസിന് മുമ്ബ് തന്നെ ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി കറുപ്പുടുത്ത് നടന്‍ ഉണ്ണി മുകുന്ദന്‍.
കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അയ്യപ്പനെ കാണാന്‍ താന്‍ പുറപ്പെടുകയാണെന്ന് താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. സുഹൃത്തുക്കളായ വിഷ്ണു മോഹന്‍, അരുണ്‍ ആയൂര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഉണ്ണിയുടെ ശബരിമല യാത്ര. മലയിലേക്ക് പോകുന്നതിന് മുമ്ബായുള്ള കെട്ടുനിറയ്ക്കല്‍ ചടങ്ങില്‍ ഉണ്ണി പങ്കെടുക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. വൃശ്ചിക പുലരിയില്‍ അയ്യപ്പഭക്തര്‍ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അന്ന് അദേഹം ആശംസകള്‍ അറിയിച്ചിരുന്നത്. ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി, ഏവര്‍ക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു എന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചിരുന്നത്.
Unni mukundhan
