Malayalam
എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാര്‍ മരിച്ചെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ
എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാര്‍ മരിച്ചെന്നായിരുന്നു ചിലരുടെ കണ്ടെത്തൽ
സിനിമാരംഗത്തെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും നിവേദ്യം എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ .
കേരളകൗമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് ഉണ്ണി മുകുന്ദൻ മനസ്സ് തുറന്നത്.
‘സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തില്‍ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലാതിരുന്നത് കൊണ്ട് ഞാനത് ചെയ്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ, വൈകാതെ ലോഹിസാര്‍ നമ്മെ വിട്ട് പോയി. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ എനിക്ക് കുറേ ചീത്തപ്പേര് കിട്ടിയിട്ടുണ്ട്.
അതിന്റെ തുടക്കം അദ്ദേഹത്തിന്റെ മരണത്തിലാണ്. എന്റെ ജാതകം ശരിയല്ലാത്തത് കൊണ്ടാണ് ലോഹിതദാസ് സാര്‍ മരിച്ചെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. ഉണ്ണി മുകുന്ദൻ പറയുന്നു.
