Social Media
എണ്ണൂറിലധികം ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു കൊളാഷ്; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
എണ്ണൂറിലധികം ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു കൊളാഷ്; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍
മലയാള സിനിമയിലെ മസില്‍മാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടികുറിപ്പുമാണ് വൈറലാകുന്നത്.
എണ്ണൂറിലധികം ചിത്രങ്ങള്‍ ചേര്‍ത്ത് കൊളാഷ് ഒരു ആരാധകന്‍ സമ്മാനിച്ചിരിക്കുന്നത് . ആ കൊളാഷാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ..;
നമസ്‌കാരം, ഇന്ന് എന്റെ ഒരു സുഹൃത്ത് ആണ് ഇതാ നിന്റെ 800-ലധികം ചിത്രങ്ങള്‍ വരച്ച ഒരു കൊളാഷ് എന്ന് പറഞ്ഞു ഈ ചിത്രങ്ങള്‍ എനിക്ക് അയച്ചു തന്നത്. നിങ്ങള്‍ വര്‍ഷങ്ങളായി എനിക്ക് തന്നു കൊണ്ടിരിക്കുന്ന വലിയ സ്‌നേഹത്തിന്റെ ഒരു ചെറിയ പങ്ക് ആണ് ഈ കാണുന്നത്. ഓരോ ദിവസവും ഞാന്‍ കണി കണ്ടുണരുന്നത് എന്റെ ഈ വരച്ച ചിത്രങ്ങള്‍ കണ്ടിട്ട് ആണ്.
താത്ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം
സത്യത്തില്‍ എന്റെ ശരിക്കുമുള്ള ചിത്രങ്ങളേക്കാള്‍ വരച്ച ചിത്രങ്ങള്‍ ആണ് ഞാന്‍ കണ്ടിട്ടുള്ളത്. ആ ചിത്രം ചെറുതോ, വലുതോ,സാമ്യമുണ്ടോ, സാമ്യമില്ലയോ എന്നൊന്നും നോക്കാതെ എന്നാല്‍ കഴിയുന്ന വിധം ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്, ഞാന്‍ എന്ന ഒരു വളര്‍ന്ന് വരുന്ന കലാകാരന് വേണ്ടി നിങ്ങളുടെ ദിവസത്തിലെ ഒരു വലിയ സമയം എന്നെ വരയ്ക്കാനായി ചിലവഴിക്കുന്നത് എനിക്ക് അത്രയും സന്തോഷവും ആശ്ചര്യവും പ്രോത്സാഹനവും തരുന്നുണ്ട്.
ഈ സ്‌നേഹത്തിനു ഒക്കെ തിരിച്ചു തരാന്‍ എന്റെ കയ്യിലും സ്‌നേഹം മാത്രമേ ഒള്ളു. ഈ പോസ്റ്റ് ഇടാന്‍ ഉള്ള പ്രധാന കാരണം ഇന്ന് അടക്കം ഒട്ടനവധി പേര് എന്റെ ചിത്രം വരയ്ക്കാന്‍ ശ്രമിച്ചിട്ട് മുഖത്തിനു സാമ്യം വന്നില്ല എന്ന് പറഞ്ഞു എന്റെ ഇന്‍ബോക്‌സില്‍ വിഷമിച്ചു പറയാറുണ്ട്, പല വട്ടം ശ്രമിച്ചിട്ടും ശരി ആവുന്നില്ല എന്റെ മുന്നില്‍ എത്തിക്കാന്‍ അഭിമാനം സമ്മതിക്കുന്നില്ല എന്നൊക്കെ ദിനംപ്രതി പലരും പറയുന്നുണ്ട്.
പക്ഷെ ഞാന്‍ വിശ്വസിക്കുന്ന ദൈവം സാക്ഷി ആയി ഞാന്‍ പറയുന്നു മുഖത്തിന്റെ സാമ്യതയെക്കാളും മറ്റാര്‍ക്കും കൊടുക്കാതെ നിങ്ങള്‍ എനിക്ക് വേണ്ടി ചിലവഴിക്കുന്ന ആ സമയത്തെ ആണ് ഞാന്‍ ബഹുമാനിക്കുന്നത്. ആദ്യമായി ഒരാള്‍ എന്റെ ചിത്രം വരച്ചത് കണ്ടപ്പോള്‍ ഉള്ള ആവേശവും സന്തോഷവും ഇന്നും എന്റെ ഒരു വരച്ച ചിത്രം കാണുമ്ബോള്‍ അതേപടി എനിക്ക് തോന്നാറുണ്ട്. നിങ്ങളുടെ ഈ സ്‌നേഹം എന്നും എന്റെ ഒപ്പം ഉണ്ടാവും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം ഉണ്ണി മുകുന്ദന്‍
