Connect with us

ചുമ്മാ ഒരു ഷോ ഓഫ് ചെയ്യാൻ തോന്നി – ഉണ്ണി മുകുന്ദന്റെ മസിൽ ഷോ ! പ്രഹസനമെന്നു ആരാധകർ !

Social Media

ചുമ്മാ ഒരു ഷോ ഓഫ് ചെയ്യാൻ തോന്നി – ഉണ്ണി മുകുന്ദന്റെ മസിൽ ഷോ ! പ്രഹസനമെന്നു ആരാധകർ !

ചുമ്മാ ഒരു ഷോ ഓഫ് ചെയ്യാൻ തോന്നി – ഉണ്ണി മുകുന്ദന്റെ മസിൽ ഷോ ! പ്രഹസനമെന്നു ആരാധകർ !

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഉണ്ണി മുകുന്ദൻ . നന്നായി ശരീരം കാത്തു സൂക്ഷിക്കുന്ന ഉണ്ണി മുകുന്ദൻ ആരാധകരോടും അടുത്ത ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത് . അടുത്തിടെ മസിൽ കാണിച്ച് ചിത്രമിട്ട ഉണ്ണിയെ വിമർശിച്ച് ആരാധകൻ രംഗത്ത് വന്നിരുന്നു. ഇപ്പോൾ അതിനു പിന്നാലെ മറ്റൊരു കിടിലൻ ചിത്രം ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

പെട്ടെന്ന് ഒരു ഷോ ഓഫ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതിനു താഴെ എന്തൊരു പ്രഹസനമാണ് സജി എന്നൊക്കെ തമാശ രൂപേണ കമന്റുകളും വരുന്നുണ്ട്. എന്തായാലും ഇതൊക്കെ നല്ല സ്പോർട്സ്മാൻ സ്പിരിറ്റിലാണ് ഉണ്ണി മുകുന്ദൻ കാണുന്നത് .

കാരണം തന്റെ മസിലിനെ പരിഹസിച്ച് എത്തിയ യുവാവിന് ഉണ്ണി നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം ആയിരുന്നു. ഇൻസ്റ്റഗ്രാമിലാണ് ഉണ്ണി ചിത്രം പോസ്റ്റ് ചെയ്തത്. കൈകളിലെ മസിൽ ചുരുട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയാണിത്. ഇതിനു താഴെ ഒരാൾ കമന്റുമായി എത്തി. ‘മതിയെടാ ഈ ഷോ. കുറച്ച് മസിൽ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളിൽ നിന്റെ മസിൽ ഷോ കണ്ട് കണ്ട് മടുത്തു’ എന്നായിരുന്നു കമന്റ്.

ഈ കമന്റ് എന്തായാലും ഉണ്ണിയെ ചൊടിപ്പിച്ചു. ഉണ്ണി ഇതിന് തക്ക മറുപടിയും നൽകി. ‘ഞാൻ അങ്ങനെ മസിൽ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ ‘ചോക്കലേറ്റ്’ ആണ്. ഇപ്പോൾ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയിൽ എനിക്ക് വസ്ത്രം കുറവായിരിക്കും. ഇനി ചേട്ടൻ പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട. സ്നേഹം മാത്രം’. ഉണ്ണിയുടെ മാസ് മറുപടി ഇതാണ്.

ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരമാണ് ഉണ്ണി മുകുന്ദൻ. അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഉണ്ണി മുകുന്ദൻ മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന് തന്റെ കൂളിംഗ് ഗ്ലാസ് ഉണ്ണി മുകുന്ദൻ സമ്മാനിച്ചതാണ് പുതിയ വാര്‍ത്ത.

സാമൂഹ്യമാധ്യമത്തില്‍ ഉണ്ണി മുകുന്ദൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്‍തിരുന്നു. പലരും ഫോട്ടോയ്‍ക്ക് കമന്റുകളിട്ടു. എന്നാല്‍ ഒരു ആരാധകന് ഉണ്ണി മുകുന്ദന്റെ കൂളിംഗ് ഗ്ലാസ്സിനെ കുറിച്ചായിരുന്നു അറിയേണ്ടിയിരുന്നത്. ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ് എന്നായിരുന്നു വൈഷ്‍ണവ് എന്നയാളുടെ കമന്റ്. പോസ്റ്റല്‍ അഡ്രസ് അയക്കൂവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ആരാധകന് ഉണ്ണി മുകുന്ദൻ കൂളിംഗ് ഗ്ലാസ് അയച്ചുകൊടുക്കുകയും ചെയ്‍തു.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഉണ്ണി മുകുന്ദന്‍ പുറത്ത് വിടുന്ന കാര്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാലിപ്പോള്‍ സ്വയം ട്രോളി കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. എന്റെ ഷര്‍ട്ടും, പാന്റും, വാച്ചും കൂളിംഗ് ഗ്ലാസും എല്ലാം അവിടെ ആ ബെഡില്‍ സേഫ് ആയി വെച്ചിട്ടുണ്ട്, ആവശ്യക്കാര്‍ സമീപിക്കുക. (എങ്ങനെ കഴിഞ്ഞിരുന്ന ഞാനാ) എന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. ഉടുമുണ്ട് മാത്രം ധരിച്ച് നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്. എന്നാലും ഉണ്ണിയെ വിടാതെ പിടി കൂടിയിരിക്കുകയാണ് ആരാധകര്‍. പലരും പല കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

unni mukundan’s latest photo

More in Social Media

Trending

Recent

To Top