Actor
മാലികും ആമേനും ഇറങ്ങിയപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, ആ കാരണം കൊണ്ട് മുന്‍നിര നായികമാര്‍ എന്നെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ സംവിധായകരോട് ആവശ്യപ്പെട്ടു; ഉണ്ണി മുകുന്ദന്‍
മാലികും ആമേനും ഇറങ്ങിയപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, ആ കാരണം കൊണ്ട് മുന്‍നിര നായികമാര്‍ എന്നെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ സംവിധായകരോട് ആവശ്യപ്പെട്ടു; ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
കരിയറില്‍ വര്‍ഷങ്ങളായി തുടരുന്ന ഉണ്ണി മുകുന്ദന് വഴിക്കിരിവാകുന്നത് 2022 ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയാണ്. സ്വാമി അയ്യപ്പനായി വേഷമിട്ട ഉണ്ണി മുകുന്ദന്‍ പ്രേക്ഷക പ്രശംസ നേടി. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടാനും മാളികപ്പുറത്തിന് കഴിഞ്ഞു. എന്നാല്‍ വിശ്വാസത്തെ മുതലെടുക്കുന്നു എന്ന ആരോപണം ഉണ്ണി മുകുന്ദനും സിനിമയ്ക്കും നേരിടേണ്ടി വന്നു.
ഇതാദ്യമായല്ല ഇത്തരമൊരു ആരോപണം നടന് നേരെ വന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തിന് സംഘപരിവാര്‍ ചായ്വുണ്ടെന്ന ആക്ഷേപവും നേരത്തെ വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം വാദങ്ങളെയെല്ലാം നേരിട്ട് മികച്ച വിജയം കൈവരിക്കാന്‍ രണ്ട് സിനിമകള്‍ക്കും കഴിഞ്ഞു. മലയാള സിനിമാ രംഗത്ത് ഇന്ന് തന്റെതായ സ്ഥാനവും ഉണ്ണി മുകുന്ദനുണ്ട്. ജയ് ഗണേശ് എന്ന ചിത്രം റിലീസ് ചെയ്യുന്നതോടെ ഉണ്ണി മുകുന്ദന്റെ താരമൂല്യം ഇനിയും കൂടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ ചില നായികമാര്‍ തന്നോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പലരും വരുത്തി തീര്‍ക്കുന്നെന്ന് ഉണ്ണി തുറന്നടിച്ചു. ചില പ്രത്യയശാസ്ത്രമുള്ളവര്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നില്‍ നിന്നും മാറി നില്‍ക്കുന്നു. ചില മുന്‍നിര നായികമാര്‍ തന്നെ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ സംവിധായകരോട് ആവശ്യപ്പെട്ടെന്നും ഉണ്ണി മുകുന്ദന്‍ തുറന്നടിച്ചു.
നായകന്‍മാര്‍ നായികമാരെ മാറ്റാന്‍ പറയുന്ന ക്ലീഷേ നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. പക്ഷെ ഇത് മറ്റൊരു വശമാണ്. ഞാനത് കാര്യമാക്കുന്നില്ല. പക്ഷെ എന്റെ വശവും കേള്‍ക്കേണ്ടതുണ്ടെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. തന്റെ പുതിയ ചിത്രം ജയ് ഗണേശിനെതിരെ ആസൂത്രിത ക്യാംപയിനുകള്‍ നടക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ തുറന്നടിച്ചു. സിനിമയുടെ ട്രെയ്‌ലറോ ടീസറോ ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ സിനിമയെക്കുറിച്ച് പലരും മുന്‍നിധികളോടെ അഭിപ്രായം പറയുന്നെന്ന് ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.
ദൈവവും മതവും ചുറ്റിപ്പറ്റി ഒരുപാട് സിനിമകള്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ചൂണ്ടിക്കാട്ടി. മാലിക്, ആമേന്‍ തുടങ്ങിയ സിനിമകള്‍ ഇവിടെ വന്നു. അത് പ്രശ്‌നമായില്ല. നന്ദനം എന്ന സിനിമ വന്നു. ദൈവങ്ങളെ ചുറ്റി പറ്റി വന്ന മറ്റ് സിനിമകളുണ്ടെന്നും താനല്ല ഇത്തരം സിനിമകള്‍ ആദ്യമായി കൊണ്ട് വന്നതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേശ് ഏപ്രില്‍ 11 ന് തിയറ്ററുകളില്‍ എത്തും. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുണ്ട്. ചിത്രത്തില്‍ ഗന്ധര്‍വനായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്.
അതേസമയം, അയോധ്യയിലെ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റേത് എന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവനയ്‌ക്കെതിരെ താരം രംഗത്തെത്തിയതും ഏറെ വാര്‍ത്തയായിരുന്നു. ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണാണ്ട എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞുവെന്നായരുന്ന വാര്‍ത്ത റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും?
ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്‌റ്റേറ്റ്‌മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നത്.
