Social Media
ഇങ്ങനെയൊന്നും പറയരുതേ, നാളെ മമ്മൂട്ടിയെ വെല്ലുവിളിച്ചെന്നു പറയും ; ഉണ്ണി മുകുന്ദന് ആരാധകന്റെ മുന്നറിയിപ്പ് !
ഇങ്ങനെയൊന്നും പറയരുതേ, നാളെ മമ്മൂട്ടിയെ വെല്ലുവിളിച്ചെന്നു പറയും ; ഉണ്ണി മുകുന്ദന് ആരാധകന്റെ മുന്നറിയിപ്പ് !
By
മലയാളികളുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ . അഭിനയത്തിലും ആരോഗ്യ സംരക്ഷണത്തിലുമൊക്കെ ഒരുപോലെ ശ്രദ്ധിക്കുന്ന ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിൽ സജീവവും ആരാധകർക്ക് മറുപടി നൽകുന്നതിൽ മുൻ പന്തിയിലുമാണ്.
ഇപ്പോൾ സൂപ്പർമാൻ ടി ഷർട്ടുമണിഞ്ഞു നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് കമന്റുകളുടെ പ്രവാഹമാണ്. മമ്മൂക്കയെ തോൽപിക്കാൻ ആവില്ല കേട്ടോ എന്നാണ് ഒരാരാധകൻ കമന്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു ഉണ്ണി മുകുന്ദൻ നൽകുന്ന മറുപടിയും ശ്രദ്ധേയമാകുകയാണ് .
മമ്മൂക്കയെ തോൽപിക്കാൻ ആവൂല്ല എന്ന് പറഞ്ഞയാൾക്ക് മറുപടിയായി ഉണ്ണി മുകുന്ദൻ പറയുന്നത് പക്ഷെ കൂടെ മത്സരിക്കാമല്ലോ എന്നാണ്. ഇങ്ങനൊന്നും പറയല്ലേ , മാധ്യമങ്ങൾ നാളെ മമ്മൂട്ടിയെ വെല്ലുവിളിച്ചുവെന്നു പറയുമെന്ന് ഒരു ആരാധകൻ സ്നേഹത്തോടെ ഉപദേശം നൽകുന്നുമുണ്ട്.
ഉണ്ണിയുടെ മസിൽ ചിത്രങ്ങൾക്കൊക്കെ വലിയ കയ്യടിയാണ് ലഭിക്കാറുള്ളത്. ഉണ്ണി ഇപ്പോൾ മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ്. തന്നെ മസിലിനെ പരിഹസിച്ച് എത്തിയ യുവാവിന് ഉണ്ണി നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം.
ഇൻസ്റ്റഗ്രാമിലാണ് ഉണ്ണി ചിത്രം പോസ്റ്റ് ചെയ്തത്. കൈകളിലെ മസിൽ ചുരുട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയാണിത്. ഇതിനു താഴെ ഒരാൾ കമന്റുമായി എത്തി. ‘മതിയെടാ ഈ ഷോ. കുറച്ച് മസിൽ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളിൽ നിന്റെ മസിൽ ഷോ കണ്ട് കണ്ട് മടുത്തു’ എന്നായിരുന്നു കമന്റ്.
ഈ കമന്റ് എന്തായാലും ഉണ്ണിയെ ചൊടിപ്പിച്ചു. ഉണ്ണി ഇതിന് തക്ക മറുപടിയും നൽകി. ‘ഞാൻ അങ്ങനെ മസിൽ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ ‘ചോക്കലേറ്റ്’ ആണ്. ഇപ്പോൾ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയിൽ എനിക്ക് വസ്ത്രം കുറവായിരിക്കും. ഇനി ചേട്ടൻ പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട. സ്നേഹം മാത്രം’. ഉണ്ണിയുടെ മാസ് മറുപടി ഇതാണ്.
സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോക്ലേറ്റ്. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജിൽ എത്തുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
unni mukundan replied to comments
