Actor
ബോളിവുഡില്‍ നിന്നും ഓഫര്‍ വന്നിട്ടും വേണ്ടെന്ന് വെച്ചു!; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍
ബോളിവുഡില്‍ നിന്നും ഓഫര്‍ വന്നിട്ടും വേണ്ടെന്ന് വെച്ചു!; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ഇപ്പോള്‍ എന്ത് കൊണ്ടാണ് താന്‍ ബോളിവുഡ് അവസരം നിരസ്സിച്ചത് എന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞത്. സെ ക്‌സ് കോമഡികളില്‍ നായകന്‍ ആവാന്‍ തനിക്ക് ബോളിവുഡില്‍ നിന്ന് ഓഫര്‍ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.
എന്നാല്‍ താന്‍ അത്തരം സിനിമകളുടെ ഭാഗം ആകാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍മി പ്രമേയം ആകുന്ന ഒരു സിനിമയില്‍ താന്‍ നായകനാകുന്നുണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിശദമായ അപ്‌ഡേറ്റ് വൈകാതെ പുറത്തുവിടുമെന്നും ഉണ്ണി വ്യക്തമാക്കി.
ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്ന ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശറങ്കറാണ്. മഹിമ നമ്പ്യാറാണ് നായിക. അടുത്ത മാസം 11 ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ഛായഗ്രാഹണം ചന്ദ്രു ശെല്‍വരാണ് ആണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ ആണ് നിര്‍വഹിക്കുന്നത്. ബി കെ ഹരി നാരായണനും മഞ്ജിത്തും വാണി മോഹനുമാണ് ഗാനം എഴുതിയത്.
അത് പോലെ ഗന്ധര്‍വ്വ ജൂനിയര്‍ എന്ന ചിത്രത്തിലും ഉണ്ണി നായകനാകുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളും വിജയമാകുെമന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഗന്ധര്‍വ്വ ജൂനിയര്‍ ഫാന്റസി കോമഡിയില്‍ പെടുന്ന ചിത്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം. വേള്‍ഡ് ഓഫ് ഗന്ധര്‍വാസ് എന്ന വീഡിയോ ഗന്ധര്‍വ ജൂനിയറിന്റെ പ്രമോഷന്റെ ഭാഗമായി പുറത്ത് വിട്ടിരുന്നു.
ചിത്രത്തില്‍ ഉണ്ണി ഗന്ധര്‍വന്‍ ആയാണ് എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം വിഷ്ണു അരവിന്ദും തിരക്കഥ പ്രവീണ്‍ പ്രഭറാം സുജിന്‍ എന്നിവര്‍ ചേര്‍ന്നാണ്. രണ്ട് ചിത്രങ്ങളും വലിയ വിജയം ആകുമെന്നാണ് ഉണ്ണിയുടെ ആരാധകര്‍ പറയുന്നത്. അടുത്തിടെ ഇറങ്ങിയ ഉണ്ണിയുടെ ചിത്രങ്ങള്‍ വിജയമായിരുന്നു.
