Actor
ഞാൻ നമ്മുടെ കൾച്ചറിനും പാരമ്പര്യത്തിനുമൊക്കെ കൂടുതൽ പ്രാധാന്യം നൽകുന്ന ആളാണ്, വീട്ടു ജോലികളോട് മടിയുള്ള ആളായിരിക്കരുത്, ജോലിക്ക് പോകാൻ ആഗ്രഹമുണ്ടാവണം, നീണ്ട മൂക്ക് ഉണ്ടെങ്കിൽ നന്നായിരിക്കും; ഉണ്ണി മുകുന്ദൻ
ഞാൻ നമ്മുടെ കൾച്ചറിനും പാരമ്പര്യത്തിനുമൊക്കെ കൂടുതൽ പ്രാധാന്യം നൽകുന്ന ആളാണ്, വീട്ടു ജോലികളോട് മടിയുള്ള ആളായിരിക്കരുത്, ജോലിക്ക് പോകാൻ ആഗ്രഹമുണ്ടാവണം, നീണ്ട മൂക്ക് ഉണ്ടെങ്കിൽ നന്നായിരിക്കും; ഉണ്ണി മുകുന്ദൻ
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദൻ തിളങ്ങിയിരുന്നു. പലപ്പോഴും പല നടിമാരുടെയും പേരുകൾ ഉണ്ണിയുടെ കാമുകി എന്ന രീതിയ്ക്ക് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതിലൊന്നും വാസ്തവമില്ലെന്ന് ഉണ്ണി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
37 വയസ്സുകാരനായ ഉണ്ണി ആരെ വിവാഹം ചെയ്യും എപ്പോൾ വിവാഹം ചെയ്യും എന്നൊക്കെ അറിയാൻ കാത്തിരിയ്ക്കുന്ന ആരാധികമാരും ഉണ്ട്. അതിനിടയിൽ സമീപകാലത്തായി പല നടിമാർക്കൊപ്പം ചേർത്തും ഉണ്ണിയുടെ പ്രണയ ഗോസിപ്പുകൾ വന്നിരുന്നു. ഒരുസമയത്ത് നടി അനുശ്രീ ആണ് ഉണ്ണി മുകന്ദന്റെ കാമുകി എന്ന ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതിലൊന്നും യാതൊരു സത്യവുമില്ലെന്നും ഒരിക്കലും സംഭവിക്കില്ലെന്നും ഉണ്ണി മുകുന്ദനും അനുശ്രീയും വ്യക്തമാക്കിയിരുന്നു. തനിക്ക് ഉണ്ണി മുകുന്ദൻ സഹോദരതുല്യനാണെന്നാണ് അനുശ്രീ പറഞ്ഞിരുന്നത്.
പല അഭിമുഖങ്ങളിലും തന്റെ ഭാര്യാ സങ്കൽപങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അയ്യോ ഇത്രയും പ്രായമായില്ലേ, കല്യാണം കഴിഞ്ഞില്ലല്ലോ എന്ന വിഷമമൊന്നും തനിക്ക് ഇതുവരെ ഇല്ല എന്നാണ് ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞിട്ടുള്ളത്. അത് നടക്കുമ്പോൾ നടക്കട്ടെ എന്ന ചിന്തയേയുള്ളൂ. അത്രയും സീരിയസായി ചിന്തിച്ചിട്ടുമില്ല. തീർച്ചയായും വിവാഹം കഴിക്കാൻ വീട്ടിൽ നിന്ന് നിർബന്ധിക്കുന്നുണ്ട്, നോക്കിക്കോളൂ എന്ന് ഞാനും പറഞ്ഞു. കുറഞ്ഞ പക്ഷം, വിവാഹക്കാര്യത്തിൽ മാത്രം എനിക്ക് എടുത്തു ചാട്ടമില്ല. അത് സമയമാവുമ്പോൾ സംഭവിക്കും- എന്നാണ് ഉണ്ണി മുകുന്ദൻ ഒരിക്കൽ പറഞ്ഞത്.
മാത്രമല്ല, തനിക്ക് എന്റെ അമ്മയെ പോലെ ഇമോഷണലി സ്ട്രോങ് ആയിട്ടുള്ള ആളെ വേണം എന്നാണ് ആഗ്രഹം എന്ന് ഒരിക്കൽ ഉണ്ണി മുകുന്ദൻ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ ഞാൻ കരുതിയത് അമ്മയെക്കാൾ ഇമോഷണലി സ്ട്രോങും ഫൈറ്ററും അച്ഛനാണെന്നാണ്. എന്നാൽ പോകെ പോകെ, എനിക്ക് മനസ്സിലായി അല്ല അമ്മ തന്നെയാണ് എന്ന്. ഞാൻ എന്റെ അച്ഛനെ പോലെയാണ്, അമ്മ കുറച്ചധികം സ്ട്രോങും. അതുപോലൊരാൾ ജീവിതത്തിൽ വരണം എന്നാണ് ആഗ്രഹം എന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നു.
കൃത്യമായി എങ്ങനെയുള്ള കുട്ടി വേണം എന്ന് ചോദിച്ചപ്പോൾ – നല്ല കുട്ടിയായിരിക്കണം, ബെയിസിക്കലി ഞാൻ കുറച്ച് ഓർത്തഡോക്സ് ആണ്. അതുപോലെയുള്ള ആളായിരിക്കണം. ഞാൻ നമ്മുടെ കൾച്ചറിനും പാരമ്പര്യത്തിനുമൊക്കെ കൂടുതൽ പ്രാധാന്യം നൽകുന്ന ആളാണ്. പഴമയെ ഇഷ്ടപ്പെടുന്ന ആളാണ്. അതോടൊപ്പം മോഡേൺ ചിന്താഗതിയും ഇഷ്ടമാണ്. അത് രണ്ടും ബാലൻസ് ആയിട്ടുള്ള ആളായിരിക്കണം ജീവിത പങ്കാളി എന്ന ആഗ്രഹമുണ്ട്. രാവിലെ എഴുന്നേൽക്കുന്ന ആളായിരിക്കണം, തമാശ അല്ലെങ്കിൽ സംഗീതം അങ്ങനെ എന്തിനോടെങ്കിലും താത്പര്യമുള്ള ആളായിരിക്കണം, വീട്ടു ജോലികളോട് മടിയുള്ള ആളായിരിക്കരുത്, ജോലിക്ക് പോകാൻ ആഗ്രഹമുണ്ടാവണം, നീണ്ട മൂക്ക് ഉണ്ടെങ്കിൽ നന്നായിരിക്കും എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
നിലവിൽ ഇപ്പോൾ ശക്തമായി നിൽക്കുന്നത് ഉണ്ണി മകുന്ദനും മഹിമ നമ്പ്യാരും തമ്മിലുള്ള സൗഹൃദ ബന്ധമാണ്. ഇരുവരുടെയും ജോഡി പൊരുത്തം സൂപ്പറാണെന്നും, ക്യൂട്ട് കപ്പിൾസ് ആണ് എന്നും ആരാധകർ വിലയിരുത്തുന്നു. മഹിമയ്ക്ക് ഉണ്ണിയെ വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിച്ചുകൂടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇരുവരും പങ്കെടുത്ത അഭിമുഖങ്ങളുടെയും പൊതു പരിപാടികളുടെയും എല്ലാം വീഡിയോ ക്ലിപ്സുകൾ കോർത്തിണക്കി, റൊമാന്റിക് പാട്ടിന്റെ പശ്ചാത്തലത്തിൽ വരുന്ന ഷോട്സുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിയ്ക്കുന്നത്.
അഭിമുഖങ്ങളിൽ ഉണ്ണിയും മഹിമയും സംസാരിക്കുന്ന പല കാര്യങ്ങളും ഇരുവരുടെയും പ്രണയ ബന്ധത്തെ കുറിച്ച് ആരാധകർക്ക് സൂചന നൽകുന്ന വിധം തന്നെയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ ഏറ്റവും ഇഷ്ടപ്പെട്ട നടിയെ കുറിച്ച് പറഞ്ഞ വീഡിയോ ക്ലിപ് ആണ് വൈറലാവുന്നത്. മഹിമ നമ്പ്യാരാണോ അനുഷ്ക ഷെട്ടിയാണോ ഏറ്റവും പ്രിയപ്പെട്ട നടി എന്ന ചോദ്യത്തിന് ഒരു സെക്കന്റ് പോലും ആലോചിക്കാതെ ഉണ്ണി അനുഷ്ക ഷെട്ടി എന്ന് മറുപടി നൽകി. ഗോസിപ്പുകൾ ഒഴിവാക്കാൻ വേണ്ടി മനപൂർവ്വം പറഞ്ഞ മറുപടിയാണ് അതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
ജയ് ഗണേശ് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും തമ്മിലുള്ള പ്രണയ ഗോസിപ്പുകൾ വന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും നൽകിയ അഭിമുഖങ്ങൾ എല്ലാം വൈറലായിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റി (സിസിഎഫ്) മത്സര വേദിയിൽ നിന്നുള്ള മഹിമയുടേയും ഉണ്ണി മുകുന്ദന്റെയും വീഡിയോയും വൈറലായിരുന്നു.
നേരത്തെ, ബ്രാൻഡ് അംബാസിഡർ ആയി മഹിമയെ പരിചയപെടുത്തികൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ വീഡിയോയും വൈറലായിരുന്നു. ഒരു പെർഫെക്റ്റ് മാച്ച്! മോളിവുഡിന്റെ സ്വന്തം മഹിമ നമ്പ്യാരെ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്നു, ഗ്ലാമർ സ്പോർട്സ്മാൻഷിപ്പുമായി ഒത്തുചേരുന്നിടത്ത്, സീഹോഴ്സ് സെയിലേഴ്സ് എക്കാലത്തെയും പോലെ തിളങ്ങി നിൽക്കുന്നു.. എന്നാണ് കുറിച്ചത്. പിന്നാലെ ഒടുക്കം ഉണ്ണി തന്നെ പറയാതെ പറഞ്ഞു ഉണ്ണിക്ക് മഹിമ തന്നെയാണ് പെർഫെക്റ്റ് മാച്ച്, നല്ല ജോഡികളാണ് എന്നെല്ലാം കമന്റുകളും വന്നിരുന്നു.
മഹിമ എല്ലാവരോടും ഫ്രണ്ട്ലിയായി പെരുമാറുന്ന സ്വഭാവക്കാരിയാണ്. എന്നാൽ ഉണ്ണി മുകുന്ദൻ ആദ്യമായിട്ടാണ് ഒരു നായികയോട് ഇത്രയും അടുപ്പം പൊതുവേദികളിൽ പോലും കാണിക്കുന്നത്. ഇന്റസ്ട്രിയിൽ നിന്നും സൗഹൃദങ്ങൾ ഉണ്ടാകും പക്ഷെ ആരെയെങ്കിലും ചേർത്ത് ഗോസിപ്പ് കേട്ടാൽ ആ വ്യക്തിയെ പിന്നീട് അധികം അടുപ്പിക്കാത്തയാളാണ് ഉണ്ണി. എന്നാൽ മഹിമയുടെ കാര്യത്തിൽ അങ്ങനെയല്ല. അതാണ് കൂടുതലും സംശയം ജനിപ്പിക്കുന്നത് എന്നും ഒരാൾ കുറിച്ചിരുന്നു.
മഹിമ ഗാലറിയിൽ ഉണ്ടെങ്കിൽ ഉണ്ണി ദേഷ്യപ്പെടുകയോ ബാറ്റ് വലിച്ചെറിയുകയോ ചെയ്യില്ല. നിറചിരി എപ്പോഴും മുഖത്ത് കാണാം, ഇവരുടെ വീഡിയോ കണ്ടപ്പോൾ ശരിക്കും ഹസ്ബെന്റ് വൈഫ് വൈബ് ആയിരുന്നു. ഇവരെ അറിയാത്ത ആരേലുമാണ് വീഡിയോ കാണുന്നതെങ്കിൽ ഭാര്യയും ഭർത്താവുമാണെന്ന് തെറ്റിദ്ധരിച്ച് പോകും. ഇരുവരും ഒരുമിച്ച് റൊമാന്റിക്ക് സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും ചിലർ കുറിച്ചിട്ടുണ്ട്.
ഇന്ന് മലയാളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താര ജോഡികളാണ് ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും. ഇരുവരും ജയ് ഗണേശ് എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇവരുടെ ഓരോ വിഡിയോയകളും ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ഇതിനിടെയിലാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റും ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ആർ.ഡി.എക്സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന സിനിമയിലൂടയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും തമഴിലും തെലുങ്കിലുമാണ് കൂടുതലും അവസരങ്ങൾ ലഭിച്ചത്. മലയാളത്തിലേക്ക് മാസ്റ്റർ പീസ്, മധുരരാജ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കരിയറിൽ മലയാളത്തിൽ ബ്രേക്ക് നൽകിയത് ആർഡിഎക്സ് ആണ്.
മഹിമ നമ്പ്യാർ മലയാളിയാണെന്ന് തന്നെ പലരും തിരിച്ചറിഞ്ഞത് ആർഡിഎക്സിൽ അഭിനിക്കുമ്പോഴാണ്. ആർഡിഎക്സിന് ശേഷം മലയാളത്തിൽ അഭിനയിച്ച സിനിമയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ജയ് ഗണേഷ്. ജയ് ഗണേഷിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.
അടുത്തിടെ ഉണ്ണിയ്ക്കെതിരെ വലിയൊരു ആരോപണവും വന്നിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ചായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്നാണ് വിപിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം മികച്ച അവസരം ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണെന്നതടക്കമുളള കാര്യങ്ങളും ഉണ്ണിക്കെതിരെ ഇയാൾ വെളിപ്പെടുത്തിയിരുന്നു.
മറ്റൊരു താരം സമ്മാനമായി നൽകിയ കണ്ണട ഉണ്ണി മുകുന്ദൻ ചവിട്ടിപ്പൊട്ടിച്ചു. മാർക്കോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണിക്ക്.
അത് പലരോടും തീർക്കുകയാണ്. ഉണ്ണിക്ക് പല ഫ്രസ്ട്രേഷനുകളുണ്ട്. കൂടെയുള്ളവരോടാണ് അത് തീർക്കുന്നത്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി. 18 വർഷമായി ഞാൻ സിനിമാപ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്തു. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ ഇനിയും പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നുമായിരുന്നു വിപിൻ പറഞ്ഞിരുന്നത്.
എന്നാൽ അയാൾ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ല. അത് തികച്ചും തെറ്റായ കാര്യമാണ്. ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്. മറ്റൊരു വിവരം ഞാൻ അറിഞ്ഞത് ഇയാൾ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വർഷത്തേക്ക് ഞാൻ വളരെ തിരക്കിലാണ് എന്നാണ്. ഇത് എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാൾ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്. സമൂഹത്തിൽ എനിക്കുളള വില തന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കി കളയുമെന്ന് ഇയാൾ എന്നെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്. എന്റെ സഹപ്രവർത്തകരുമായി എപ്പോഴും നല്ലൊരു പ്രൊഫഷണൽ ബന്ധമാണ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ ഈ വ്യക്തി കൊടുംവിഷമാണ്.
ഇയാൾ പറഞ്ഞിട്ടുളള ഓരോ വാക്കും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാനൊരു ഈസി ടാർഗറ്റ് മാത്രമാണ്. ചില സ്ഥാപിത താൽപര്യങ്ങളും നേട്ടങ്ങൾക്കും വേണ്ടിയാണ് എന്നെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും. എന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അമർഷമുളള ചില ആളുകൾ എന്റെ കരിയർ തകർക്കാൻ വേണ്ടി ഇയാളെ സഹായിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഞാൻ എന്റെ കരിയർ പടുത്തുയർത്തിയത്. എന്തൊക്കെ പീഡനത്തിനും ഇരയാക്കലിനും വിധേയമാക്കിയാലും ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ് എന്നും നടൻ പറഞ്ഞിരുന്നു.
