Malayalam
എന്നേക്കാളും കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്‍മാര്‍ ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്, എന്നാല്‍ എന്നെ ഒരുപാട് ഇതിലേയ്ക്ക് വലിച്ചിഴച്ചു, ഫുട്‌ബോള്‍ തട്ടുന്നത് പോലെ തട്ടി; ഉണ്ണി മുകുന്ദന്‍
എന്നേക്കാളും കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്‍മാര്‍ ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്, എന്നാല്‍ എന്നെ ഒരുപാട് ഇതിലേയ്ക്ക് വലിച്ചിഴച്ചു, ഫുട്‌ബോള്‍ തട്ടുന്നത് പോലെ തട്ടി; ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഉണ്ണി ഇപ്പോള്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഇതിനിടെയില്‍ തന്റെ രാഷ്ട്രീയത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടന്‍. വിഷു ദിനത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.
താന്‍ ഇതുവരെ രാഷ്ട്രീയം എവിടെയും തുറന്ന് പറഞ്ഞിട്ടൊന്നുമില്ലെന്നും, തന്നെക്കാള്‍ കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്‍മാര്‍ സുഖമായി ജീവിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് നടന്റെ പേരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അന്തിമ പട്ടിക വന്നപ്പോള്‍ ബിജെപി പരിഗണിച്ചവരുടെ പട്ടികയില്‍ ഉണ്ണി മുകുന്ദന്‍ ഇല്ലായിരുന്നു. ഇതില്‍ ഉള്‍പ്പെടെയാണ് നടന്‍ ഇന്ന് വിശദീകരണം നല്‍കിയത്.
‘ഞാന്‍ എന്റെ രാഷ്ട്രീയം എവിടെയും തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. എന്നേക്കാളും കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്‍മാര്‍ ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്. എന്നാല്‍ എന്നെ ഒരുപാട് ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു’ താരം പറയുന്നു. മീഡിയാസ് ഉള്‍പ്പെടെ എന്നെ യൂസ് ചെയ്യുകയായിരുന്നു. ഞാന്‍ പലപ്പോഴും എന്നെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. രാഷ്ട്രീയം ആയിരുന്നില്ല സംസാരിച്ചത്.
രാഷ്ട്രീയം മോശമാണെന്ന കാഴ്ചപ്പാടില്ല. രാഷ്ട്രീയക്കാരോട് ബഹുമാനമുണ്ട്. നമ്മുടെ നാടിന് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ആളുകളാണ് അവരൊക്കെ. മത്സരിക്കുന്ന എല്ലാവര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു’ ഉണ്ണി പറഞ്ഞു. ഞാനിതുവരെ ഒരു പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്മന്റും പറഞ്ഞിട്ടില്ല. അത് ആളുകള്‍ക്ക് ചെലപ്പോള്‍ മനസിലാവാഞ്ഞിട്ടായിരിക്കാം.
എന്റെ സിനിമയെ അത് ബാധിച്ചോ എന്ന് ചോദിച്ചാല്‍, ഉണ്ണി അങ്ങനെ പറഞ്ഞത് കൊണ്ട് അയാളുടെ സിനിമ കാണേണ്ടെന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ അത് മാറ്റാന്‍ നമുക്ക് പറ്റില്ലാലോ’ എന്നായിരുന്നു താരത്തിന്റെ മറുപടി. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ആളായത് കൊണ്ട് പെട്ടെന്ന് സെന്‍സിറ്റീവ് ആണ്. ആദ്യമൊക്കെ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു. ഞാന്‍ എന്റെ രീതിയൊന്നും മാറ്റാന്‍ പോവുന്നില്ല. ഞാന്‍ എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോവും.
പിന്നെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതൊക്കെ വിശ്വസിക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’ ഉണ്ണി പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും താരം മറുപടി നല്‍കി. ‘ഞാന്‍ അങ്ങോട്ടല്ലേ നിങ്ങളോട് ചോദിക്കേണ്ടത്. എന്തിനാണ് സ്ഥാനാര്‍ത്ഥിയായി എന്റെ പേര് വിട്ടതെന്ന്. അതല്ലേ ചോദ്യം. ഒരുത്തനെ കൈയില്‍ കിട്ടി അവനെ വച്ച് മാക്‌സിമം ഫുട്‌ബോള്‍ തട്ടുന്നത് പോലെ തട്ടി. എല്ലാ ന്യൂസ് ചാനലുകളും അങ്ങനെയായിരുന്നുവെന്നും ഉണ്ണി മനസ് തുറന്നു.
എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. നിങ്ങള്‍ക്കും അറിയാം എനിക്കും അറിയാം. മലയാള സിനിമയിലെ എല്ലാ നടന്മാര്‍ക്കും ഒരു രാഷ്ട്രീയമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അതില്‍ ചിലരുടെയൊക്കെ പേര് എടുക്കാന്‍ ബുദ്ധിമുട്ടാവും. എന്നാല്‍ ഉണ്ണി മുകുന്ദന്റെ പേര് പറഞ്ഞാല്‍ നിങ്ങള്‍ക്ക് കുഴപ്പമില്ല, ആരും ചോദിക്കാനും പറയാനും വരില്ല എന്നുറപ്പുള്ളത് കൊണ്ട്’ ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജയ് ഗണേഷ് ആണ് താരത്തിന്റേതായി പുറത്തെത്തിയ ചിത്രം. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഓഡിയോ ലോഞ്ചിലാണ് 100 വില്‍ചെയറുകള്‍ കൈമാറിയത്. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദന്റെ അച്ഛനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ട്രെയിലര്‍ ലോഞ്ചില്‍ സിനിമയുടെ അണിയപ്രവര്‍ത്തകര്‍ക്കൊപ്പം മുഖ്യതിഥികളായി എത്തിയത് ദിവ്യാംഗരായിരുന്നു. അന്ന് തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥാപാത്രമാണ് ജയ് ഗണേഷില്‍ അവതരിപ്പിച്ചതെന്ന് ഉണ്ണി പറഞ്ഞു.
