Connect with us

ഞാനും ഉണ്ണി മുകുന്ദനും ആശുപത്രിയിലെത്തി ബാലയെ സന്ദര്‍ശിച്ചു; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; നിര്‍മ്മാതാവ് എന്‍എം ബാദുഷ

News

നടന്‍ ബാലയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചുവെന്ന് അറിയിച്ച് നിര്‍മ്മാതാവ് എന്‍എം ബാദുഷ. ഉണ്ണി മുകുന്ദന്‍, വിഷ്ണു മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് അദ്ദേഹം ബാലയെ സന്ദര്‍ശിച്ചത്. നിലവില്‍ നടന് മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

‘ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും സഹോദരന്‍ ശിവ ഹോസ്പിറ്റല്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ഒഫീഷ്യല്‍ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക’, ബാദുഷ കുറിച്ചു.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബാല ചികിത്സ തേടിയിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top