Connect with us

ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി

Movies

ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി

ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി

ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. ഫ്രാഗ്രനൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മനോഹരമായ ദൃശ്യഭംഗിയും, യുവത്വത്തിൻ്റെ ആഹ്ളവുമൊക്കെ ഒരു ഗാന രംഗത്തിലൂടെ ഈ ട്രയിലറിൽ പ്രകടമാകുന്നു. എടാചങ്കൊറപ്പുള്ളവനാണങ്കിൽ ജീവിച്ചു കാണിക്കണം. എന്നുള്ള വാക്കുകൾ ഉറച്ച മനസ്സിൻ്റെ പ്രതിഫലനവുമായി കാണാം.
ഹൃദ്യമായ ഇത്തരം മുഹൂർത്തങ്ങളും ഈ ട്രെയിലറിൽ കാണാം.

ഇതെല്ലാം കാട്ടിത്തരുന്നത് ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കുവാൻ പോരുന്ന ഒരു കലാവിരുന്നു തന്നെയായിരിക്കും എന്നാണ്. ക്ലീൻ എൻ്റർടൈനർ കാതലായ ഒരു സാമൂഹ്യവിഷയവും ഈ ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. യുവ നായകൻ രഞ്ജിത്ത് സജീവും ജോണി ആൻ്റെണിയും ലീഡ് റോളിൽ എത്തുന്നുണ്ട്.

മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ.

പാലാ ഭരണങ്ങാനം, കട്ടപ്പന, ഈരാറ്റുപേട്ട, ചെന്നൈ, മൂന്നാർ, കൊച്ചി, ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് ഇരുപത്തി മൂന്നിന് ഈ ചിത്രം പ്രദർശനത്തിത്തുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

സംഗീതം -രാജേഷ് മുരുകേശൻ
ഛായാഗ്രഹണം – സിനോജ്.പി. അയ്യപ്പൻ
എഡിറ്റിംഗ് – അരുൺ വൈഗ
കലാസംവിധാനം – സുനിൽ കുമരൻ
മേക്കപ്പ് – ഹസ്സൻ വണ്ടൂർ
കോസ്റ്റ്യും ഡിസൈൻ – മെൽവി ജെ
നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ
ലൈൻ പ്രൊഡ്യുസർ – ഹാരിസ് ദേശം
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിനോഷ് കൈമൾ
പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർ

Continue Reading
You may also like...

More in Movies

Trending

Recent

To Top