Connect with us

‘ചിത്രം കണ്ടു, just WOW, ഒരിക്കലും മിസ് ചെയ്യരുത്’; മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

Malayalam

‘ചിത്രം കണ്ടു, just WOW, ഒരിക്കലും മിസ് ചെയ്യരുത്’; മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

‘ചിത്രം കണ്ടു, just WOW, ഒരിക്കലും മിസ് ചെയ്യരുത്’; മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്‍

മഞ്ഞുമ്മല്‍ ബോയ്‌സിനെ പ്രശംസിച്ച് നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ‘ചിത്രം കണ്ടു, just WOW, ഒരിക്കലും മിസ് ചെയ്യരുത്’ എന്നാണ് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചത്. തമിഴ്‌നാട് ജില്ലയിലെ കൊടൈക്കനാലില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിദംബരം തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

കൊച്ചിയില്‍ നിന്നും ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൊടൈക്കനാലിലുള്ള ഡെവിള്‍സ് കിച്ചന്‍ എന്ന ഗുഹയ്ക്ക് ഗുണ കേവ്‌സ് എന്ന പേര് വീഴുന്നതിന് കാരണമായത് 1992ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രമായ ‘ഗുണ’യാണ്. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് ഈ ഗുഹയിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണു ‘ഗുണാ കേവ്‌സ്’ എന്ന പേര് ലഭിക്കുന്നത്.

ഇതിന് പിന്നാലെ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയും കമിതാക്കള്‍ ഇവിടെയെത്തി ആ ത്മഹത്യ ചെയ്യുന്നത് പതിവാകാനും തുടങ്ങിയതോടെ ഗുഹയിലെ ഏറ്റവും ആഴമേറിയ ഭാഗം എന്നന്നേക്കുമായി തമിഴ്‌നാട് സര്‍ക്കാര്‍ അടയ്ക്കുകയായിരുന്നു.

അതേസമയം, ഫെബ്രുവരി 22 ന് തിയേറ്ററുകളില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

More in Malayalam

Trending