എന്റെ ദേഷ്യവും വൈരാഗ്യവും ആ വീട്ടില്‍ ഉപേക്ഷിച്ചിട്ട് തന്നെയാണ് ഞാന്‍ തിരികെ വന്നത്….ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാര്‍ഥിയെക്കുറിച്ചും മോശം പറയുകയോ അവരുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ലെന്ന് നിമിഷ

ബിഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് നിമിഷയെ കൂടുതൽ പ്രേക്ഷകർ അടുത്തറിഞ്ഞത് . തുടക്കത്തിൽ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ നിമിഷയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ സീക്രട്ട് റൂമിൽ കഴിഞ്ഞുള്ള തിരിച്ചുവരവിൽ അതിഗംഭീരമായ മത്സരമായിരുന്നു നിമിഷ പുറത്തെടുത്തത്. അൻപത് ദിവസം പിന്നിട്ടതിന് ശേഷമാണ് നിമിഷ ബിഗ് ബോസ്സിൽ നിന്നും പുറത്തായത്
ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തേക്കുറിച്ച് മത്സരാര്‍ഥികള്‍ വീണ്ടും പറഞ്ഞതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നിമിഷ.
ഇന്ത്യന്‍ ജനതയുടെ സംസ്‌കാരത്തിന് അല്‍പ്പ വസ്ത്രധാരണം യോജിച്ചതല്ലെന്ന തരത്തില്‍ ലക്ഷ്മിപ്രിയയും ദില്‍ഷയും സംസാരിച്ചിരുന്നു. ഡെനിം ഷോര്‍ട്‌സ് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്.
ഞാന്‍ ഷോയില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ എന്റെ ദേഷ്യവും വൈരാഗ്യവും ആ വീട്ടില്‍ ഉപേക്ഷിച്ചിട്ട് തന്നെയാണ് ഞാന്‍ തിരികെ വന്നത്. ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷം എന്നോടൊപ്പം മത്സരിച്ച ഒരു മത്സരാര്‍ഥിയെക്കുറിച്ചും മോശം പറയുകയോ അവരുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
പക്ഷേ ഞാന്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും എന്നെ കുറിച്ച് വീട്ടിലുള്ളവരെല്ലാം വീണ്ടും മോശം കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എന്റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയിട്ടുള്ള സംഭാഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനാലാണ് ഞാന്‍ ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. നിമിഷ ഒരു പോസ്റ്റില്‍ കുറിച്ചു.
ഷോര്ട്‌സ് ഇട്ട് നില്‍ക്കുന്ന ദില്‍ഷയുടെ ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കില്‍ മറ്റൊരു പൗരന് അതേക്കുറിച്ച് പറയാന്‍ അവകാശമുണ്ടെന്നാണ് ഹൗസിലെ മറ്റ് അംഗങ്ങളോട് നിമിഷയുടെ വസ്ത്രധാരണത്തേക്കുറിച്ച് ദില്‍ഷ പറഞ്ഞത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...