TV Shows
എനിക്ക് ആരോട് എങ്കിലും പ്രണയം തോന്നിയാലും ഞാൻ അത് ഇവിടെ വെച്ച് കാണിക്കില്ല..പുറത്തിറങ്ങിയ ശേഷം വീട്ടുകാരോട് ആലോചിക്കാം, ദിൽഷയ്ക്ക് റോബിനോട് പ്രണയം, ബ്ലെസ്ലിയുമായുള്ള സംസാരത്തിനിടയിൽ പറഞ്ഞത് കേട്ടോ! എല്ലാം കേട്ടിരുന്ന് ബ്ലെസ്ലി
എനിക്ക് ആരോട് എങ്കിലും പ്രണയം തോന്നിയാലും ഞാൻ അത് ഇവിടെ വെച്ച് കാണിക്കില്ല..പുറത്തിറങ്ങിയ ശേഷം വീട്ടുകാരോട് ആലോചിക്കാം, ദിൽഷയ്ക്ക് റോബിനോട് പ്രണയം, ബ്ലെസ്ലിയുമായുള്ള സംസാരത്തിനിടയിൽ പറഞ്ഞത് കേട്ടോ! എല്ലാം കേട്ടിരുന്ന് ബ്ലെസ്ലി
ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ഉണ്ടായിരുന്ന മത്സരാർഥിയായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ. ഷോയിൽ എത്തി ആദ്യ ദിവസങ്ങളിൽ തന്നെ സഹമത്സരാർത്ഥിയായിരുന്ന ദിൽഷയോട് റോബിൻ തന്റെ പ്രണയം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ദിൽഷ ഇതുവരെയും പിടികൊടുത്തിരുന്നില്ല. റോബിൻ പ്രണയം പറഞ്ഞപ്പോൾ തനിക്ക് അങ്ങനൊന്ന് തോന്നിയിട്ടില്ലെന്നും റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നുമാണ് ദിൽഷ മറുപടി പറഞ്ഞത്. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ദിൽഷയും റോബിനും പരസ്പരം നല്ലൊരു സ്നേഹം സൂക്ഷിച്ചിരുന്നു. റോബിൻ റിയാസിനെ തല്ലിയതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും കരഞ്ഞതും ദിൽഷ തന്നെയായിരുന്നു.
റോബിന് വീട്ടിൽ ഏറ്റവും അടുപ്പമുളള മത്സരാർഥി ദിൽഷയാണ്. എല്ലാ കാര്യങ്ങളും തുറന്ന് പറയാറുള്ളതും ദിൽഷയുമായിട്ടായിരുന്നു. തുടക്കത്തിൽ പ്രേക്ഷകരും റോബിന് ദിൽഷയോടുള്ള അടുപ്പം പ്രണയാണെന്ന് വിശ്വസിച്ചിരുന്നില്ല. വീട്ടിൽ പിടിച്ച നിൽക്കാനും യൂത്തിന്റെ വോട്ട് വാങ്ങാനുള്ള തന്ത്രവുമായാണ് പ്രേക്ഷകർ തന്നെ വിലയിരുത്തിയത്. വീട്ടിലുള്ളവരും റോബിൻ പ്രണയ നാടകം കളിക്കുകയാണെന്നാണ് കുറ്റപ്പെടുത്തിയത്.
റോബിന്റെ അസാന്നിധ്യത്തിൽ ഇനി മുതൽ താൻ റോബിന് വേണ്ടി കളിച്ച് വിന്നറാകുമെന്നും ദിൽഷ പറയുന്നുണ്ടായിരുന്നു. റോബിനെ വിഷമിപ്പിച്ചവരേയും റോബിനെ പുറത്താക്കാൻ കളികൾ ഇറക്കിയവരേയും തിരിഞ്ഞ് പിടിച്ച് ആക്രമിക്കാനും ദിൽഷ പരമാവധി ശ്രമിക്കുന്നുണ്ട്. തന്റേത് ലവ് സ്ട്രാറ്റർജി അല്ലെന്ന് പുറത്തിറങ്ങിയപ്പോൾ റോബിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വീടിനുള്ളിൽ ആയതുകൊണ്ടാകാം ദിൽഷയ്ക്ക് കൃത്യമായ മറുപടി പറയാൻ കഴിയാതെ പോയതെന്നും അവൾ പുറത്തിറങ്ങിയ ശേഷം അഭിപ്രായം ആരാഞ്ഞ് വീട്ടുകാരുടെ സമ്മതത്തോടെ അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോന്നും റോബിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
റോബിനോട് പ്രണയമുള്ള തരത്തിലാണ് ദിൽഷയുടെ പെരുമാറ്റം. ഇപ്പോൾ അത് തുറന്ന് സമ്മതിക്കുന്ന തരത്തിലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്ലെസ്ലിയുമായുള്ള സംസാരത്തിനിടയിലാണ് ദിൽഷ റോബിനോടുള്ള പ്രണയം പറയാതെ പറഞ്ഞത്. വീടിനുള്ളിൽ ചെല്ലുമ്പോൾ പ്രണയം പോലെ എന്തെങ്കിലും തോന്നിയാൽ പുറത്തിറങ്ങിയ ശേഷം അന്വേഷിച്ച് നല്ലതാണെങ്കിൽ നടത്തിതരാമെന്ന് ചേച്ചിയും വീട്ടുകാരുമെല്ലാം പറഞ്ഞിട്ടുണ്ട്. എനിക്ക് ആരോട് എങ്കിലും പ്രണയം തോന്നിയാലും ഞാൻ അത് ഇവിടെ വെച്ച് കാണിക്കില്ല. വീട്ടിൽ പോയി അച്ഛനോടും അമ്മയോടുമെല്ലാം ആലോചിക്കണം. എനിക്ക് അവരുടെ സമ്മതം വേണം. എന്നിട്ട് മാത്രമെ ഒരു തീരുമാനത്തിൽ എത്തൂ. എന്റെ കുടുംബം അത്രത്തോളം എന്നെ പിന്തുണക്കുന്നവരാണ്. അവരെ വിഷമിപ്പിക്കാൻ ഞാൻ തയ്യാറല്ല. എന്നാണ് ദിൽഷ പറഞ്ഞത്.
പുറത്ത് വന്നതിന് ശേഷം ദില്‍ഷയെ താന്‍ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ റോബിന്‍ ടോപ് ഫൈവില്‍ ആരൊക്കെ എത്തുമെന്ന് ചോദിച്ചപ്പോള്‍ ദില്‍ഷ എത്തണമെന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ദില്‍ഷയും റോബിനും തമ്മിലുള്ള വിവാഹം എന്നുണ്ടാകും ചോദ്യത്തിന് പൊട്ടിച്ചിരിക്കുകയായിരുന്നു റോബിന്‍. ആലോചിച്ച് പറയേണ്ട കാര്യമാണെന്നും ആലോചിച്ച് പറഞ്ഞില്ലെങ്കില്‍ പണി കിട്ടുമെന്നുമായിരുന്നു താരത്തിന്റെ മറുപടി.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ് വിവാഹമെന്നും തനിക്കും ആ കുട്ടിയ്ക്കും ഇഷ്ടമാണെങ്കിലും വീട്ടുകാര്‍ക്ക് ഓക്കെയുമാണെങ്കില്‍ വിവാഹം നടക്കുമെന്നാണ് റോബിന്‍ പറയുന്നത്. അങ്ങനെയാണ് നാട്ടുനടപ്പെന്നും അത് നടക്കേണ്ടതാണെങ്കില്‍ നടക്കുമെന്നും നടക്കട്ടെയെന്ന് ആശ്വസിക്കാമെന്നും താരം പറയുന്നു. ജാസ്മിനേക്കാള്‍ ഇഷ്ടം കുറവ് റിയാസിനോടാണ്. ജാസ്മിന്‍ ബേസിക്കലി പാവമാണെന്നും എന്നാല്‍ റിയാസ് കുറച്ച് കുരുത്തം കെട്ടവനാണെന്നുമാണ് റോബിന്‍ പറയുന്നത്. ദില്‍ഷയല്ലാതെ ബ്ലെസ്ലിയാകും തന്നെ മിസ് ചെയ്യുന്നതെന്നും ഇടയ്ക്ക് ലക്ഷ്മി പ്രിയയും തന്നെ മിസ് ചെയ്‌തേക്കാമെന്നും റോബിന്‍ പറയുന്നുണ്ട്. തനിക്ക് സാധിക്കാത്തത് ദില്‍ഷയിലൂടെ സാധ്യമാകണമെന്നും ദില്‍ഷ വിജയിയാകണമെന്നും റോബിന്‍ പറഞ്ഞിരുന്നു .
