Connect with us

അധിക്ഷേപങ്ങളെയും അപമാനങ്ങളെയും മുറിപ്പെടുത്തലുകളെയും നേരിട്ടത് ഹൃദയത്തിൽ നിന്നും വരുന്ന പുഞ്ചിരിയോടെയായിരുന്നു, ഗെയിം ഷോയുടെ മറവിൽ നടന്ന അനീതിയുടെ ഇരയായി പടിയിറങ്ങിയപ്പോഴും ആരോടും പകയില്ലാതെ ,നിറഞ്ഞ കണ്ണുകളിൽ ശാന്തതയും സ്നേഹവും മാത്രം നിറച്ച് നിന്ന ഒരാൾ.. വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകരാണെങ്കിൽ, അവർ നല്കുന്ന വോട്ടുകളാണ് വിജയിയെ നിർണ്ണയിക്കുന്നതെങ്കിൽ ഈ ബിഗ് ബോസ് സീസൺ നാലിൽ ഒരേ ഒരു ടൈറ്റിൽ വിന്നർ മാത്രമേ ഉള്ളൂ; അഞ്ചു പാർവതി പ്രഭീഷിൻറെ കുറിപ്പ് വൈറൽ

TV Shows

ബിഗ് ബോസ് സീസൺ 4 ൽ നിന്നും മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ പുറത്താക്കലിൽ നിരവധി പേരാണ് പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയത് . സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ടാസ്കിനിടെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പേരിലായിരുന്നു താരത്തെ പുറത്താക്കിയത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ് നടക്കുന്നത്. ഇപ്പോഴിതാ ‘ഒരു റിയാലിറ്റി ഗെയിം ഷോയിലെ വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകരാണെങ്കിൽ, അവർ നല്കുന്ന വോട്ടുകളാണ് വിജയിയെ നിർണ്ണയിക്കുന്നതെങ്കിൽ ഈ ബിഗ് ബോസ് സീസൺ നാലിൽ ഒരേ ഒരു ടൈറ്റിൽ വിന്നർ മാത്രമേ ഉള്ളൂ – ഡോ. റോബിൻ രാധാകൃഷ്ണൻ’ എന്ന് പറയുകയാണ് അഞ്ചു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ പ്രതികരണം അഞ്ചു പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു റിയാലിറ്റി ഗെയിം ഷോയിലെ വിജയിയെ തീരുമാനിക്കുന്നത് പ്രേക്ഷകരാണെങ്കിൽ, അവർ നല്കുന്ന വോട്ടുകളാണ് വിജയിയെ നിർണ്ണയിക്കുന്നതെങ്കിൽ ഈ ബിഗ് ബോസ് സീസൺ നാലിൽ ഒരേ ഒരു ടൈറ്റിൽ വിന്നർ മാത്രമേ ഉള്ളൂ – ഡോ. റോബിൻ രാധാകൃഷ്ണൻ. അയാൾ പ്രേക്ഷകരുടെ ഹൃദയ സിംഹാസനത്തിൽ കയറിയിരുന്നത് ആറ്റിറ്റ്യൂഡും യഥാർത്ഥ ഗെയിം സ്പിരിറ്റും കൊണ്ടാണ്. ഗെയിമിനെ ഗെയിമായി മാത്രം കണ്ട യഥാർത്ഥ പ്ലേയർ.

അയാൾ അവിടെ തനിക്കെതിരെ നടന്ന അധിക്ഷേപങ്ങളെയും അപമാനങ്ങളെയും മുറിപ്പെടുത്തലുകളെയും നേരിട്ടത് ഹൃദയത്തിൽ നിന്നും വരുന്ന പുഞ്ചിരിയോടെയായിരുന്നു. ഏറ്റവും ഒടുക്കം മലയാളത്തിലെ വലിയ ഗെയിം ഷോയുടെ മറവിൽ നടന്ന അനീതിയുടെ ഇരയായി പടിയിറങ്ങിയപ്പോഴും ആരോടും പകയില്ലാതെ ,നിറഞ്ഞ കണ്ണുകളിൽ ശാന്തതയും സ്നേഹവും മാത്രം നിറച്ച് നിന്ന ഒരാൾ. അയാൾ അവിടെയും മനുഷ്യനായി ജയിച്ചു കയറുകയായിരുന്നു .

ഇനി ഈ ഗെയിം ഷോയുടെ എത്ര സീസണുകൾ വന്നാലും , എത്രയൊക്കെ സെലിബ്രിട്ടി മത്സരാർത്ഥികൾ നിരന്നു നിന്നാലും ജനമനസ്സുകളിൽ ഈ ഒരു പയ്യൻ ഉണ്ടാക്കിയ ഓളം ഉണ്ടാവില്ല. ഉറപ്പ്! ഒപ്പം ബിഗ് ബോസ് എന്ന ഗെയിം ഷോ നടത്തിയ നെറികേടും മറക്കില്ല. മോനെ, ഒരുപാട് മനുഷ്യരുടെ സ്നേഹവും പ്രാർത്ഥനകളും അനുഗ്രഹങ്ങളും നിനക്കൊപ്പം ഉണ്ട്. നീ ജീവിതത്തിലെ ഉയരങ്ങൾ ഓരോന്നായി കയറുമ്പോൾ നിന്നെ നോവിപ്പിച്ച, അധിക്ഷേപിച്ച നെറികെട്ട ജന്മങ്ങൾ അധ:പതനത്തിൻ്റെ ആഴിയിൽ വീണ് കൈകാലിട്ടടിക്കുന്നതിന് കാലവും ഞങ്ങളും സാക്ഷിയാകും. സത്യമേവ ജയതേ !

More in TV Shows

Trending

Recent

To Top