TV Shows
ദേവുവിന് പാനിക്ക് അറ്റാക്ക്! മിഥുന്‍ അനിയന്‍ ദേവുവിനെ എടുത്തു മെഡിക്കല്‍ റൂമിലേക്ക് ഓടി; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ
ദേവുവിന് പാനിക്ക് അറ്റാക്ക്! മിഥുന്‍ അനിയന്‍ ദേവുവിനെ എടുത്തു മെഡിക്കല്‍ റൂമിലേക്ക് ഓടി; ബിഗ് ബോസ്സിൽ നാടകീയ രംഗങ്ങൾ
സാമ്പ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയതോടെ സംഗതി കളറായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വളരെ നാടകീയ രംഗങ്ങളാണ് ബിഗ്ബോസില്‍ ഉണ്ടായത്.
എന്‍റെ കഥ എന്ന സെഗ്മെന്‍റില്‍ കഴിഞ്ഞ ദിവസം അനുഭവം പറയാന്‍ എത്തിയത് ലച്ചുവായിരുന്നു. ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ‘എന്‍റെ കഥ’ എന്ന സെഗ്മെന്‍റ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നില്‍ തന്‍റെ കഥ പറയുന്നതോടൊപ്പം പ്രേക്ഷകരുടെ മനസിനെക്കൂടി കീഴടക്കുക എന്നതാണ് ബിഗ് ബോസ് ഈ സെഗ്മെന്‍റിലൂടെ ഉദ്ദേശിക്കുന്നത്.
ഇത്തരത്തില്‍ ചെറുപ്പത്തില്‍ അടക്കം ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട അനുഭവം ലച്ചു പങ്കുവച്ചതോടെ ബിഗ്ബോസ് വീട്ടില്‍ ഞെട്ടലാണ് ഉണ്ടായത്. അതാണ് പ്രശ്നത്തിലേക്ക് നയിച്ചത്. ദേവുവിനേയും ലച്ചുവിന്റെ ജീവിത കഥ ആഴത്തില്‍ ബാധിച്ചെന്ന് കാഴ്ചകള്‍ വ്യക്തമാക്കി. തന്റെ മകള്‍ക്കും അതേ പ്രായമാണെന്നും അവളെ താന്‍ തനിച്ചാക്കിയിട്ടാണ് ഇങ്ങോട്ട് വന്നതെന്നുമാണ് ദേവു പ്രയാസപ്പെട്ടു. മനീഷയടക്കമുള്ളവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദേവുവിനെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല.
പിന്നാലെ താരത്തിന് പാനിക്ക് അറ്റാക്ക് സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് താരത്തെ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കാനും ശുശ്രീഷിക്കാനും ശ്രമിച്ചുവെങ്കിലും ദേവുവിന്‍റെ സ്ഥിതി മോശമായി. ഇതോടെ ദേവുവിന് വൈദ്യ സഹായം നല്‍കാന്‍ ബിഗ്ബോസ് നിര്‍ദേശിച്ചു.
ഇതോടെ ദേവുവിനെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടു വരാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. മിഥുന്‍ അനിയന്‍ ദേവുവിനെ എടുത്തു കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ മെഡിക്കല്‍ റൂമിലേക്ക് ഓടുക തന്നെയായിരുന്നു ചെയ്തത്. മെഡിക്കല്‍ റൂമിലേക്ക് എത്തിച്ച ദേവുവിനെ ബിഗ് ബോസിലെ ഡോക്ടര്‍ മാര്‍ പരിശോധിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ലച്ചുവിന്റെ ജീവിത കഥ കേട്ടപ്പോഴുണ്ടായ ഷോക്കിലാണ് ദേവുവിന് പാനിക്ക് അറ്റാക്ക് ഉണ്ടാകുന്നത്. എന്തായാലും ഭീതിയുടെ നിമിഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ബി്ഗ ബോസ് വീട് ഇപ്പോള്‍. താരം മെഡിക്കല്‍ റൂമില്‍ നിന്നും തിരികെ എത്തിയിട്ടുണ്ട്.
