ബിഗ് ബോസ് ഗെയിം കാണുന്നവർക്ക് അറിയാം റോബിന് ടാസ്ക്കുകൾ കളിക്കാൻ അറിയില്ലെന്ന്.. അവൻ ഒരു ആവറേജ് പ്ലയർ മാത്രമാണ്.. എപ്പോഴും ബഹളവും അടിയുമായി നടക്കുന്ന റോബിന് എങ്ങനെ ഇത്രത്തോളം ഫാൻസുണ്ടായി എന്നത് അത്ഭുതപ്പെടുത്തി; നിമിഷയുടെ വെളിപ്പെടുത്തൽ

പതിനേഴ് മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ്സ് മലയാളം സീസൺ 4 ആരംഭിച്ചത്. നിലവിൽ പതിമൂന്ന് മത്സരാർഥികളിൽ എത്തി നിൽക്കുകയാണ്. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് മോഡലായ നിമിഷയാണ്. വീട്ടിലെ ഏറ്റവും ശക്തരായ മത്സരാഥികളിൽ ഒരാളായിരുന്നു നിമിഷ.
ഹൗസിന് പുറത്തെത്തിയ നിമിഷ ഡോക്ടർ റോബിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ് . വീട്ടിലെ ബുദ്ധിമാനായ മത്സരാർഥി റോബിനാണെന്നാണ് നിമിഷ പറഞ്ഞത്.
അങ്ങനെ പറഞ്ഞതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിമിഷ ഇപ്പോൾ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് റോബിനെ കുറിച്ചുള്ള പരാമർശത്തിൽ നിമിഷ വിശദീകരണം നൽകിയത്.
‘ഒരു അഭിമുഖത്തിനിടെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ബുദ്ധിമാനായ ഗെയിമർ ആരാണെന്ന് ഇന്റർവ്യൂവർ ചോദിച്ചപ്പോൾ ഞാൻ റോബിന്റെ പേര് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് റോബിന്റെ പേര് പറഞ്ഞത് എന്നത് ഞാൻ നിങ്ങൾക്ക് വിശദീകരിക്കാം.’ ‘ജനങ്ങൾക്ക് വേണ്ട തരത്തിൽ പെരുമാറാനും കണ്ടന്റ് കൊടുക്കാനും റോബിന് നന്നായി അറിയാം. ഇരുപത്തിനാല് മണിക്കൂറും ബിഗ് ബോസ് ഗെയിം കാണുന്നവർക്ക് അറിയാം റോബിന് ടാസ്ക്കുകൾ കളിക്കാൻ അറിയില്ലെന്ന്.’
‘മാത്രമല്ല അവൻ ഒരു ആവറേജ് പ്ലയർ മാത്രമാണ്. വീടിനുള്ളിൽ പോയാൽ നിങ്ങൾക്ക് മനസിലാകും റോബിൻ ഒന്നും തന്നെ ആ വീട്ടിൽ ചെയ്യുന്നില്ലെന്ന്. മാത്രമല്ല ഇന്നേവരെ ഒരു ടാസ്ക്ക് പോലും ചെയ്ത് വിജയം നേടാൻ റോബിനായിട്ടില്ല.’ ‘റോബിൻ വീട്ടിൽ ചെയ്യുന്ന ഒരേയൊരു കാര്യം പറഞ്ഞ കാര്യം പിന്നെയും പിന്നെയും റിപ്പീറ്റ് ചെയ്തുകൊണ്ട് നടക്കുന്നുവെന്നത് മാത്രമാണ്’ നിമിഷ കുറിച്ചു. ഗെയിം ഒന്നും നന്നായി പെർഫോം ചെയ്യാതെ എപ്പോഴും ബഹളവും അടിയുമായി നടക്കുന്ന റോബിന് എങ്ങനെ ഇത്രത്തോളം ഫാൻസുണ്ടായി എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് നിമിഷ നേരത്തെ പറഞ്ഞിരുന്നു.
അന്തമില്ലാത്ത ഫാൻസിന്റെ ആരാധന കാണുമ്പോൾ പിആർ വർക്കല്ലേയെന്ന് തോന്നാറുണ്ടെന്നും നിമിഷ പറഞ്ഞിരുന്നു. രണ്ടാം ആഴ്ച വീട്ടിൽ നിന്നും പുറത്തായി എങ്കിലും വീണ്ടും വീട്ടിൽ തുടരാൻ അവസരം ലഭിച്ച ഒരേയൊരു മത്സരാർഥിയാണ് നിമിഷ. ആദ്യം പുറത്തായപ്പോൾ രണ്ട് ദിവസത്തോളം സീക്രട്ട് റൂമിലായിരുന്നു നിമിഷ താമസിച്ചിരുന്നത്. ശേഷം തിരികെ എത്തിയ നിമിഷ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ക്യാപ്റ്റനാവുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ജാസ്മിനുമായുള്ള സൗഹൃദവും നിലപാടില്ലായ്മയുമാണ് നിമിഷയുടെ പ്രേക്ഷക പ്രീതി കുറച്ചത്. സീസൺ ഫോറിൽ അമ്പത് ദിവസം പൂർത്തിയാക്കിയ ശേഷമാണ് നിമിഷ എലിമിനേറ്റായത്. നിമിഷ പുറത്തായതോടെ ജാസ്മിനും വീട്ടിൽ ആക്ടീവല്ല.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...