TV Shows
മെഡിക്കല്‍ റൂമില്‍ നിന്ന് അലറിക്കരഞ്ഞു! ജാസ്മിൻ ബിഗ് ബോസ്സിൽ നിന്ന് ക്വിറ്റ് ചെയ്യുന്നു!? നെഞ്ച് പൊട്ടി ആരാധകർ; പ്രമോ വീഡിയോ വൈറൽ
മെഡിക്കല്‍ റൂമില്‍ നിന്ന് അലറിക്കരഞ്ഞു! ജാസ്മിൻ ബിഗ് ബോസ്സിൽ നിന്ന് ക്വിറ്റ് ചെയ്യുന്നു!? നെഞ്ച് പൊട്ടി ആരാധകർ; പ്രമോ വീഡിയോ വൈറൽ
സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഓരോ ദിവസം കഴിയും തോറും മത്സരം കടുക്കുകയാണ്. ഇത്തവണ മത്സരിക്കാൻ എത്തിയവരിൽ ഭൂരിഭാഗം പേരും പുതുമുഖങ്ങളായിരുന്നു. ഷോയിൽ എത്തിയത് മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് ജാസ്മിൻ മൂസയുടേതായിരുന്നു
ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ ജാസ്മിന്റെ പേര് ഉയര്‍ന്ന് വന്നു. മികച്ച മത്സരാര്‍ത്ഥി എന്നതില്‍ ഉപരി നല്ലൊരു എന്റര്‍ടെയ്‌നര്‍ കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ തുറന്നടിക്കുന്നതിനോടൊപ്പം സൗഹൃദവും മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കാറുണ്ട്.
ബിഗ് ബോസ് ഷോയിലൂടെയാണ് ജാസ്മിന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. തുടക്കത്തില്‍ താരത്തിന്റെ രീതികള്‍ പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇമേജ് തന്നെ മാറിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ബിഗ് ബോസ് ഷോയുടെ പുതിയ പ്രൊമോ വീഡിയോയാണ്. ഹൗസില്‍ തലചുറ്റി വീണിരിക്കുകയാണ് ജാസ്മിന്‍. ടാസ്‌ക്ക് ലെറ്റര്‍ കേള്‍ക്കുന്നതിനിടയിലാണ് സുഖമില്ലാതാവുന്നത്. ജാസ്മിനെ മെഡിക്കല്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അവിടെ നിന്ന് പൊട്ടിക്കരയുന്ന ജാസ്മിനെ വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രൊമോ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ജാസ്മിന്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നു എന്ന തരത്തിലുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇതാദ്യമായിട്ടാണ് താരത്തെ ഇങ്ങനെ കരയുന്നതായി കാണുന്നത്. സാധാരണ ഹൗസില്‍ പൊട്ടിത്തെറിക്കുന്ന ജാസ്മിനെയാണ കാണാറുള്ളത്. താരത്തിന്റെ കരച്ചില്‍ ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ട്. ശത്രുപക്ഷത്തുള്ളവര്‍ പോലും ആരോഗ്യം വീണ്ടെടുത്ത് ഷോയിലേയ്ക്ക് വേഗം മടങ്ങി വരാനാണ് പറയുന്നത്. അതേസമയം ജാസ്മിന്‍ ഷോ വിടുന്നതിനെ കുറിച്ച് ബിഗ് ബോസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഷോ വിടില്ലെന്നാണ് സൂചന.
ബിഗ് ബോസ് ഹൗസിലെ ജാസ്മിന്റെ മുഖ്യഎതിരാളിയാണ് ഡോക്ടര്‍ റേബിന്‍. ഹൗസില്‍ ആദ്യത്തെ ഫൈറ്റ് നടന്നതും ഇവര്‍ തമ്മില്‍ ആയിരുന്നു. തുടക്കത്തില്‍ വിട്ടുവീഴ്ച കാണിക്കാതിരുന്ന ജാസ്മിന്‍ പിന്നീട് ഡോക്ടറിനോട് അല്‍പം അടുപ്പം കാണിച്ചിരുന്നു. റോബിനെ ഹഗ്ഗ് ചെയ്തത് ഹൗസ് അംഗങ്ങള്‍ക്കിടയില്‍ മാത്രമല്ല പുറത്തും വലിയ ചര്‍ച്ചയായിരുന്നു മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ശത്രുത അല്‍പം കുറഞ്ഞെങ്കിലും മികച്ച മത്സരമാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. അടിയും വഴക്കുമാണെങ്കിലും ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പടാറുണ്ട്.
