TV Shows
ഈശ്വരാ ചതിച്ചല്ലോ! സന്തോഷത്തിന് അൽപായുസ്സ്, ജാസ്മിനും റോബിനും തമ്മിൽ പുറത്ത് മുട്ടൻ അടി,കാര്യങ്ങൾ കൈവിട്ടു! സംഭവിച്ചത് ഇങ്ങനെ
ഈശ്വരാ ചതിച്ചല്ലോ! സന്തോഷത്തിന് അൽപായുസ്സ്, ജാസ്മിനും റോബിനും തമ്മിൽ പുറത്ത് മുട്ടൻ അടി,കാര്യങ്ങൾ കൈവിട്ടു! സംഭവിച്ചത് ഇങ്ങനെ
ബിഗ് ബോസ് സീസണ്‍ 4 ൽ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ട് മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ജാസ്മിനും. നിയമലംഘനത്തിന്റെ പേരില്‍ റോബിനെ ഹൗസില്‍ നിന്ന് സീക്രട്ട് റൂമിലാക്കിയതിന് പിന്നാലെയാണ് ജാസ്മിന്‍ ഷോ ക്വിറ്റ് ചെയ്യുന്നത്. വീട്ടില്‍ നിന്ന് പോകണമെന്ന് ബിഗ് ബോസിനോട് ജാസ്മിന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ജാസ്മിന്‍ പോയതിന്റെ അടുത്ത ദിവസം തന്നെ ഡോക്ടറിനേയും പുറത്താക്കി. ഷോയിൽ ഏറ്റവും കൂടുതൽ ശത്രുത പുലർത്തിയ രണ്ട് മത്സരരാർത്ഥികളാണ് ഇരുവരും
എങ്കിലും ഡോക്ടര്‍ റോബിന്‍ ജാസ്മിന് കോമ്പോ പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഇവരുടെ പല അടിയും വഴക്കും ഫാന്‍സ് വലിയ ആഘോമാക്കിയിരുന്നു.
ബിഗ് ബോസ് ഷോയില്‍ നിന്ന് ഇറങ്ങിയതോടെ ഇവരുടെ ശത്രുത അവസാനിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച് ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയാണ് പിണക്കം മറന്ന് സുഹൃത്തുക്കളായ വിവരം പങ്കുവെച്ചത്. നിമിഷയുടെ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഇരുവരും എത്തിയത്. കൂടാതെ ജാസ്മിന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലും റോബിനോടൊപ്പമുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്. മാമനോടൊന്നും തേന്നല്ലേ മകളെ എന്ന കുറിപ്പോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.
ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം മറ്റൊരു ഷോയിലൂടെ ഇരുവരും ഒന്നിക്കുകയാണ്. സ്റ്റാര്‍ട്ട് മ്യൂസിക് ഷോയിലാണ് ഒരു ചെറിയ ഇടേവളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നത്. ജാസ്മിന്റേയും ഡോക്ടര്‍ റേബിന്റേയും പ്രേമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുവരും ഇംഗ്ലീഷിനെ ചൊല്ലി വഴക്കിടുന്നതാണ് വീഡിയോയില്‍. ഷോ പൊളിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ആര്യയും അനൂപുമാണ് ഷോ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 4 ലെ പുറത്ത് പോയ മത്സരാര്‍ത്ഥികളാവും ആദ്യത്തെ എപ്പിസോഡില്‍ എത്തുക. സ്റ്റാർട്ട് മ്യൂസിക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
അതേസമയം റോബിനെ പുറത്താക്കാന്‍ കാരണക്കാരായെന്ന് പറഞ്ഞ് ആരാധകര്‍ അക്രമിച്ച അതേ ജാസ്മിനുമായി റോബിന്‍ നല്ല സൗഹൃദമായി. ഇതോടെ ആരാധകരുടെ തലയ്ക്കിട്ട് കിട്ടിയ അടിയാണെന്ന് പറയാം. ഇതേ കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
‘അന്തം ഫാന്‍സിന്റെ തലയ്ക്കിട്ട് കിട്ടുന്ന എത്രാമത്തെ അടിയാണിത്. അടുത്ത സീസണ്‍ മുതലെങ്കിലും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മത്സരാര്‍ഥികളെ സപ്പോര്‍ട്ട് ചെയ്യുക. ഇഷ്ടപ്പെട്ട ആള്‍ പുറത്തായാല്‍ നിലവിലുള്ള നല്ല കണ്ടസ്റ്റന്റിനെ സപ്പോര്‍ട്ട് ചെയ്യുക. നന്നായി പെര്‍ഫോം ചെയ്യുന്നവരെ ഫാനിസത്തിന്റെ പേരില്‍ പുറത്താക്കാന്‍ ശ്രമിക്കാതിരിക്കുക. നല്ല മത്സരാര്‍ത്ഥികള്‍ നില നിന്നാലെ നല്ല എന്റര്‍ടെയിന്‍മെന്റ് ഉണ്ടാകൂ. ഈ സീസണ്‍ കഴിഞ്ഞാല്‍ റോബിനെ ഫ്രണ്ട് ആയി തന്നെ ദില്‍ഷ നിലനിര്‍ത്തിയാല്‍ അവരെ സൈബര്‍ അറ്റാക്ക് നടത്താതിരിക്കുക. ഇനി അത്രയും കൂടിയെ താഴാനുള്ളു എന്നാണ്’ ആരാധകര്‍ പറയുന്നത്.
