തന്റെ കാമുകന്റെ ഓർമ്മ പങ്കുവെച്ച് സഞ്ജയ് ദത്തിന്റെ മകൾ
കാമുകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മ്മയുടെയും മകള്‍ തൃഷാല ദത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രിയുടെ വേദനയില്‍ പ്രേക്ഷകരും പങ്കുചേര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത തൃഷാല വീണ്ടുമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ തന്നെയാണ് ഇത്തവണയും തൃഷാല തന്റെ കാമുകന്റെ ഓര്‍മ്മ പങ്കുവെച്ചിരിക്കുന്നത്
ഐ ലൗവ് യു, ഐ മിസ് യു എന്ന് കാമുകന്റെ ചിത്രത്തോടൊപ്പം കുറിച്ച തൃഷാല രണ്ട് മാസത്തെ ഏകാന്ത ജീവിതത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. നേരത്തെ പങ്കുവെച്ച ചിത്രത്തില്‍ തൃഷാല ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മ്മയുടെയും മകളാണ് തൃഷാല ദത്ത്. അച്ഛനും അമ്മയും സിനിമാലോകത്തുള്ളവരാണെങ്കിലും ഇതില്‍നിന്നെല്ലാം അകന്നാണ് ഇവര്‍ ജീവിക്കുന്നത്. രണ്ട് മാസം മുന്‍പാണ് തൃഷാശലയുടെ പങ്കാളിയുടെ ആകസ്മിക മരണം. ‘എന്റെയുള്ളിലെ പഴയ എന്നെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍. ഏറെ വിഷമകരമായ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാലും ഞാന്‍ വീണ്ടും ചിരിക്കാന്‍ ശ്രമിക്കുകയാണ്. എന്റെ ആത്മാര്‍ഥ സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോകുകയാണ്.തൃഷാല കുറിച്ചു.
trishala dutt- photo viral
