Connect with us

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാൻ ആഗ്രഹിക്കുന്നില്ല; മനസ്സ് തുറന്ന് തൃഷ!

Movies

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാൻ ആഗ്രഹിക്കുന്നില്ല; മനസ്സ് തുറന്ന് തൃഷ!

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാൻ ആഗ്രഹിക്കുന്നില്ല; മനസ്സ് തുറന്ന് തൃഷ!

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള നടിയാണ് തൃഷ. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ തൃഷ 2002-ൽ റിലീസ് ചെയ്ത അമീർ സുൽത്താന്റെ മൗനം പേസിയതെ മുതൽ 2022 ൽ മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻവരെ നീണ്ടുനിൽക്കുന്നതാണ് തെന്നിന്ത്യയിൽ താരരാഞ്ജിയുടെ കരിയർ. ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണെങ്കിലും തൃഷയുടെ അച്ഛൻ കൃഷ്ണൻ ചെർപ്പുളശേരിക്കാരനും അമ്മ ഉമ കുഴൽമന്ദം സ്വദേശിനിയുമാണ്. അതുകൊണ്ടു തന്നെ മലയാളിയെന്ന പരിഗണന എന്നും മലയാളികൾ തൃഷയ്ക്കു നൽകിയിട്ടുമുണ്ട്. സൗന്ദര്യംകൊണ്ടുംഅഭിനയംകൊണ്ടും പ്രേക്ഷകരെ ഭ്രമിപ്പിക്കുമ്പോൾ 39 കാരിയായ തൃഷയുടെ വിവാഹത്തെക്കുറിച്ച് ഏറെ ചർച്ച പുരോഗമിക്കുന്നുണ്ട്.

ഇപ്പോഴിതാ ഒരു ചാനൽ അഭിമുഖത്തിലാണ് തൃഷ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല എന്നാണ് തൃഷ പറഞ്ഞത്. താൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല എന്നും തനിക്ക് അന്യോജ്യമായ ഒരാളെ കണ്ടെത്തിയാൽ വിവാഹം ചെയ്യുമെന്നും തൃഷ വ്യക്തമാക്കി.

‘സുഹൃത്തുക്കൾ ഉൾപ്പെടെ എനിക്കറിയാവുന്ന പലരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരും അതേപോലെതന്നെ വിവാഹമോചനം നേടാൻ ആലോചിക്കുന്നവരും ഉണ്ട്. പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല. ശരിയായ ആളെ കണ്ടെത്തിയാൽ വിവാഹം കഴിക്കും. എനിക്ക് സന്തോഷം നൽകാത്ത ഒരു ദാമ്പത്യജീവിതം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല,’ തൃഷ പറഞ്ഞു.

More in Movies

Trending

Recent

To Top