Actress
വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല, അത് സംഭവിച്ചാലും കുഴപ്പമില്ല, അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല; തൃഷ
വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല, അത് സംഭവിച്ചാലും കുഴപ്പമില്ല, അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല; തൃഷ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് തൃഷ. പ്രേക്ഷകരുടെ പ്രിയങ്കരിയായ തൃഷയ്ക്ക് മുൻനിര നായികയായി ഉയരാൻ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. എന്നാൽ ഇപ്പോഴും സിംഗിളായി തുടരുന്ന തൃഷ എന്താണ് തൃഷ വിവാഹം ചെയ്യാത്തതെന്ന് ആരാധകർ ചോദിക്കാറുണ്ട്. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും തൃഷയുടെ പേര് നിറഞ്ഞു നിൽക്കാറുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം നിരവധി സിനിമകളാണ് തൃഷയ്ക്ക് കിട്ടി കൊണ്ടിരിക്കുന്നത്.
ഇടയ്ക്കിടെ നടിയുടെ വിവാഹവും പ്രണയവുമെല്ലാം ചർച്ചയായി മാറാറുണ്ട്. നടൻ വിജയുടെ പേരാണ് പലപ്പോഴും ഉയർന്ന് കേൾക്കുന്നത്. നടൻ ഭാര്യ സംഗീതയുമായി വേർപിരിഞ്ഞെന്നും തൃഷയുമായി അടുപ്പത്തിൽ ആണെന്നും കഥകളുണ്ട്. അടുത്തിടെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങൾ ഒരുമിച്ച് പ്രൈവറ്റ് വിമാനത്തിൽ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനോടനുബന്ധിച്ച് നിരവധി കെട്ടുകഥകളും പുറത്തുവന്നു.
ഇപ്പോഴിതാ വരാനിരിക്കുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ താരത്തിന്റെ വിവാഹത്തെകുറിച്ചും അതിന്റെ തീരുമാനത്തെകുറിച്ചും ഒക്കെ ചോദ്യങ്ങൾ ഉയർന്ന് വന്നിരുന്നു. ഇതേ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. വിവാഹം എന്ന സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും വിവാഹം കഴിച്ചാലും ഇല്ലെങ്കിലും സംതൃപ്തയാണെന്നും തൃഷ വെളിപ്പെടുത്തി.
വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല, അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നായിരുന്നു തൃഷയുടെ മറുപടി. തൃഷ ഇനിയും വിവാഹിതയാവാതെ നിൽക്കുന്നതിന്റെ കാരണം വിജയ് ആണെന്നും തുടങ്ങി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. വിജയും തൃഷയും എന്നും ഒരുമിച്ചിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് റിലേഷൻഷിപ്പ് ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താൻ ഇരുവരും തയ്യാറാവണമെന്നാണ് ആരാധകർ താരങ്ങളോട് ആവശ്യപ്പെടുന്നത്. തൃഷ ആ ചിത്രം പുറത്ത് വിട്ടത് ഇവരുടെ ബന്ധം പറയാതെ പറയാൻ ആണെന്നും ആരാധകർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് വ്യവസായി വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും ഈ വിവാഹം വേണ്ടെന്ന് വെച്ചു. പിന്നീടൊരു വിവാഹത്തിന് നടി ഇതുവരെ തയ്യാറായിട്ടുമില്ല. വിവാഹ മോചനത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അനുയോജ്യമായ ആളെ കണ്ടാലേ വിവാഹം കഴിക്കൂ എന്നുമാണ് അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞത്.
അടുത്തിടെ, ‘ചെയ്യാരു ബാലു’ എന്ന സിനിമാ നിരൂപകൻ തൃഷയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ചർച്ചയായിരുന്നു. തൃഷയുടെ പണത്തിനു വേണ്ടി താരത്തിനെ വിവാഹം ചെയ്യുന്നതിൽ നിന്നും അമ്മയാണ് തടയുന്നത് എന്നായിരുന്നു ചെയ്യാറു ബാലു പറഞ്ഞിരുന്നത്. എന്നാൽ തൃഷയുടെ അമ്മ പറഞ്ഞത് അവൾ ഒരു അഭിനേത്രിയാണ്. പക്ഷേ അവൾ വിവാഹം ചെയ്യണമെന്നും കുട്ടികളെ വളർത്തണമെന്നും എനിക്കാഗ്രഹമുണ്ട്. ഉടൻ തന്നെ അവളുടെ വിവാഹത്ത കുറിച്ചുള്ള വിവരം പുറത്തു വരുമെന്നായിരുന്നു അന്ന് പറഞ്ഞത്.
അതിനു ശേഷം പ്രശസ്ത നിർമ്മാതാവും കോടീശ്വരനുമായ വരുൺ മനിയനുമായി വിവാഹ നിശ്ചയവും നടന്നു. എന്നാൽ രണ്ട് കുടുംബങ്ങൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. മാതാപിതാക്കൾ തീരുമാനിച്ച പക്കാ അറെയ്ഞ്ച്ഡ് മാരേജായിരുന്നു, മുതിർന്നവർ തന്നെയാണ് ഈ വിവാഹം മുടക്കിയതും എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് തൃഷയുടെ അമ്മ അന്ന്സംസാരിച്ചത്.
ഇതിന് ശേഷം തെലുങ്ക് നടൻ റാണ ദഗുബതിയുമായി തൃഷ പ്രണയത്തിലായി. ഇരുവരും പൊതുവേദികളിലെല്ലാം ഒരുമിച്ച് എത്താറുണ്ടായിരുന്നു. റാണയും തൃഷയും ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു. ആ പ്രണയവും വിവാഹത്തിൽ എത്തിയില്ല. പിന്നീടാണ് തൃഷ തന്റെ ബാല്യകാല സുഹൃത്തായ സിമ്പുവുമായി അടുത്തത്. എന്നാൽ, തൃഷയുമായി പ്രണയത്തിലാണെന്ന് സിമ്പു എവിടെയും പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം പറയുന്നു. തുടർച്ചയായി പ്രണയങ്ങൾ പരാജയപ്പെട്ടതാകാം തൃഷ പിന്നീട് ഒരു വിവാഹത്തിന് തയ്യാറാകാത്തതെന്നും ചെയ്യാറു ബാലു പറയുന്നു.
