Malayalam Breaking News
പദ്മപുരസ്കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡർ ; നർത്തകി നടരാജ്
പദ്മപുരസ്കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡർ ; നർത്തകി നടരാജ്
ചരിത്രം കുറിച്ച് ഭരതനാട്യ കലാകാരി നടരാജ്(54 ). ഇന്ത്യയിൽ പത്മ പുരസ്കാരം ലഭിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ ആയി നര്‍ത്തകി നടരാജ്. തമിഴ്നാട്ടിലെ മധുരയിലാണ് ട്രാന്‍സ്ജെന്‍ഡറായ നര്‍ത്തകിയുടെ ജനനം.
ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനയെ ചെറുത്തുതോല്പിച്ചാണ് നൃത്തരംഗത്ത് ഇവര്‍ മുന്‍നിരയിലെത്തിയത്. വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന് ട്രാന്‍സ്ജെന്‍ഡര്‍ ശാക്തീകരണത്തിന്റെ മാതൃകകളിലൊന്നാണ്.
ട്രാന്‍ജെന്‍ഡറുകളെ പ്രതിനിധീകരിക്കുന്ന അര്‍ദ്ധനാരീ സങ്കല്പങ്ങളെയും മറ്റും ചേര്‍ത്തുള്ള നൃത്തരൂപങ്ങളാണ് കൂടുതലായി നര്‍ത്തകി വേദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത നര്ത്തകന് കെ പി കിട്ടപ്പ പിള്ളയായിരുന്നു നര്‍ത്തകിയുടെ ഗുരു. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു. നായകി ഭാവ പാരമ്ബര്യമാണ് ഇവര്‍ നൃത്തത്തില്‍ പിന്തുടരുന്നത്.
നൃത്തത്തിലെ സംഘത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിലും പ്രകടനത്തിലുമാണ് നര്‍ത്തകി അറിയപ്പെടുന്നത്. വെള്ളിയമ്ബലം സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നടരാജ് നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. ഇന്ത്യ, അമേരിക്ക, യു കെ, യൂറോപ്പ് തുടങ്ങിയിടത്തെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
transgender dancer nataraj got padmabhooshan
