Connect with us

ഒരു കലാകാരനോടും അത്തരത്തില്‍ പെരുമാറരുത്; ജാസി ഗിഫ്റ്റിന് പിന്തുണയുമായി ടൊവിനോ തോമസ്

Actor

ഒരു കലാകാരനോടും അത്തരത്തില്‍ പെരുമാറരുത്; ജാസി ഗിഫ്റ്റിന് പിന്തുണയുമായി ടൊവിനോ തോമസ്

ഒരു കലാകാരനോടും അത്തരത്തില്‍ പെരുമാറരുത്; ജാസി ഗിഫ്റ്റിന് പിന്തുണയുമായി ടൊവിനോ തോമസ്

കോളേജിലെ പരിപാടിയ്ക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തില്‍ ഗായകന് പിന്തുണ അറിയിച്ച് നടന്‍ ടൊവിനോ തോമസ്. ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് നടന്‍ ജാസി ഗിഫിറ്റിന് പിന്തുണ അറിയിച്ചെത്തിയത്. കോളേജ് പരിപാടിക്കിടെ ഉണ്ടായ സംഭവം വളരെ നിരാശയുണ്ടാക്കിയെന്നും ടൊവിനോ അറിയിച്ചു.

‘ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധകനാണ്. എന്റെ കൗമാരത്തെ മനോഹരമാക്കിയത് അങ്ങയുടെ പാട്ടുകളായിരുന്നു. കഴിഞ്ഞ ദിവസം കോളേജ് പരിപാടിക്കിടെ അങ്ങയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വളരെ നിരാശ തോന്നി. ഒരു കലാകാരനോടും അത്തരത്തില്‍ പെരുമാറരുത്. നിങ്ങള്‍ക്ക് എന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. എന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും.’ എന്നായിരുന്നു ടൊവിനൊയുടെ സന്ദേശം.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെ കോളേജ് പ്രിന്‍സിപ്പല്‍ വേദിയില്‍ കടന്നുവന്ന് ജാസി ഗിഫ്റ്റിന്റെ കൈയ്യില്‍ നിന്നും മൈക്ക് ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഗായകന്‍ അപ്പോള്‍ തന്നെ വേദിവിട്ടു. സംഭവത്തില്‍ ഇതിനോടകം നിരവധി പേര്‍ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് എത്തിയിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ വിചിത്ര വാദവുമായി പ്രിന്‍സിപ്പലും രംഗത്തെത്തിയിരുന്നു. മുഖ്യാതിഥിയായ ജാസി ഗിഫ്റ്റിന് മാത്രമാണ് പാടാന്‍ അനുമതി നല്‍കിയതെന്നും കോറസ് പാടാനെത്തിയവര്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ ഡോ. ബിനുജ ജോസഫിന്റെ വാദം.

More in Actor

Trending

Recent

To Top