അന്ന് അവൾ നിരാശപ്പെടുത്തിയിരുന്നെങ്കിൽ എന്റെ മനസു മടുത്തുപോയെനെ; ആദ്യം മുതൽ തന്നെ മികച്ച പിന്തുണയാണ് അവളുടെ ഭാഗത്തു നിന്ന് ഉണ്ടായത് ടൊവിനോ
മലയാളികളുടെ പ്രിയനടനാണ് ടോവിനോ തോമസ് . പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് ടൊവിനോയുടെ കരിയറിൽ നിർണ്ണായക വഴിത്തിരിവായത്. പതിനൊന്ന് വർഷത്തെ മനോഹരമായ പ്രണയത്തിനു ശേഷമാണ് ടൊവിനോയും ലിഡിയയും വിവാഹിതരാവുന്നത്.
ആദ്യത്തെ ചിത്രം 2012 ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ ചിത്രമാണ്. ഈ സിനിമയിൽ ചെറിയ വേഷമായിരുന്നു. പിന്നെ കുറെക്കാലം സിനിമയൊന്നും തേടിയെത്തിയിരുന്നില്ല. അന്ന് അവൾ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ ജീവിതം തന്നെ മടുത്തു പോകുമായിരുന്നു. ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചില്ല- ടൊവിനോ പറഞ്ഞു.
പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നതെന്നും ടൊവിനോ പറഞ്ഞു. കോയമ്പത്തൂരിലായിരുന്നു എഞ്ചിനിയറിങ്ങ് പഠനം. ഒരു കോളേജിൽ അല്ലെങ്കിൽ പോലും ഒരുമിച്ച് കാണുകയും സിനിമയ്ക്ക് പേകാറുമുണ്ടായിരുന്നു.
കയ്യിൽ പൈസ ഇല്ലാത്തതു കൊണ്ട് പത്തു രൂപയുടെ തറ ടിക്കാറ്റിലായിരുന്നു സിനിമ കണ്ടിരുന്നത്. എന്നാൽ അവൾ കൂടെയുള്ളപ്പോൾ കൂടിയ ടിക്കറ്റ് എടുക്കേണ്ടി വരുമായിരുന്നു. അതിനാൽ മിക്കപ്പോഴും താൻ ഒറ്റയ്ക്കായിരുന്നു സിനിമയ്ക്ക് പോയിരുന്നത്. എന്റെ സിനിമ മോഹം അവൾക്ക് നന്നായി അറിയാമായിരുന്നു. ആദ്യം മുതൽ തന്നെ മികച്ച പിന്തുണയാണ് അവളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ടൊവിനോ വ്യക്തമാക്കി.
11 വർഷത്തെ പ്രണയത്തിന് ശേഷം 2014 ലാണ ടൊവിനോ ലിഡിയയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് ഇസ എന്ന് പേരുളള മൂന്ന് വയസ്സുകാരിയായ മകളുണ്ട്. പെതുപരിപാടികളിലും മറ്റു ടൊവിനോയ്ക്കൊപ്പം ലിഡിയയും കുഞ്ഞും ഉണ്ടാകാരുണ്ട്. ഇവരുടെ കുടുംബ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്.
tovino thomas- reveals about his love life
