Malayalam Breaking News
ഉണ്ണിയുടെ മസിലില്‍ ടൊവിനോയ്ക്ക് അസൂസയയോ..??? ഉണ്ണിയുടെ ഡയറ്റിംഗ് തകര്‍ക്കാന്‍ ശ്രമിച്ച് ടൊവിനോ..
ഉണ്ണിയുടെ മസിലില്‍ ടൊവിനോയ്ക്ക് അസൂസയയോ..??? ഉണ്ണിയുടെ ഡയറ്റിംഗ് തകര്‍ക്കാന്‍ ശ്രമിച്ച് ടൊവിനോ..
ഉണ്ണിയുടെ മസിലില്‍ ടൊവിനോയ്ക്ക് അസൂസയയോ..??? ഉണ്ണിയുടെ ഡയറ്റിംഗ് തകര്‍ക്കാന്‍ ശ്രമിച്ച് ടൊവിനോ..
മലയാളികളുടെ ചോക്ലേറ്റ് താരം ഉണ്ണി മുകുന്ദന്‍ മസില്‍ മാന്‍ കൂടിയാണ്.. കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് ഉണ്ണി ഈ കട്ട മസിലും ബോഡി ഷെയ്പ്പും ഉണ്ടാക്കിയെടുത്തത്. ഉണ്ണിയുടെ ബോഡി ബില്‍ഡിംഗിനെ കുറിച്ച് ടൊവിനോ തുറന്നു പറയുകയാണിപ്പോള്‍. അടുത്തിടെ ഒരു ചാനല്‍ പരിപാടിയ്ക്കിടെയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉണ്ണി മുകുന്ദനും ടൊവിനോ തോമസും ഒന്നിച്ചെത്തിയ ചിത്രമാണ് സ്‌റ്റൈല്‍. സിക്‌സ് പാക്കിലുള്ള ഉണ്ണിയുടെ കിടിലന്‍ ബോഡിയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. സെറ്റില്‍ വച്ച് ഉണ്ണിയുടെ ഡയറ്റിംഗ് തകര്‍ക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് ടൊവിനോ പറയുന്നു. ചിത്രീകരണ തിരക്കുകള്‍ കഴിഞ്ഞാല്‍ എല്ലാ ദിവസവും വൈകുന്നേരം ഞങ്ങള്‍ ഒരുമിച്ചിരിക്കും. എനിക്കാണേല്‍ മധുരം വളരെ ഇഷ്ടമാണ്. എന്നാല്‍ ഉണ്ണി നേരെ മറിച്ചാണ്. ഫുള്‍ ഡയറ്റിംഗ്. ബോഡി ബില്‍ഡിംഗില്‍ അത്ര ശ്രദ്ധയാണ്.
സിനിമയുടെ ലൊക്കേഷനില്‍ എത്തുമ്പോള്‍ ഉണ്ണിക്ക് നല്ല മസിലാണ്. എന്നാല്‍ എനിക്ക് ഇത്തിരി വയറുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഉണ്ണിയുടെ ഡയറ്റിംഗ് തെറ്റിക്കാന്‍ ഞാനൊരു ശ്രമം നടത്തി. ഉണ്ണിയുടെ മുമ്പിലേക്ക് കുറച്ച് ചിക്കന്‍ ഫ്രൈ നീക്കി വെച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. ഉണ്ണി കഴിക്കുമെങ്കില്‍ കഴിച്ചോട്ടെയെന്ന് കരുതി. എന്നാല്‍ ഉണ്ണി കഴിച്ചില്ല. മറ്റൊരു ദിവസം കുറച്ച് രസഗുള ആരോ വാങ്ങി കൊണ്ടുവന്നു. എനിക്കാണേല്‍ അത് കഴിച്ചിട്ടും കൊതി മാറുന്നില്ല. അങ്ങനെ രസഗുള ഇട്ടുവച്ചിരുന്ന പാത്രത്തിലെ പഞ്ചസാരലായനി കുടിക്കാനായി എടുത്തു. അപ്പോള്‍ ഉണ്ണി അത് തടഞ്ഞു, ടൊവി അത് കഴിക്കരുതെന്ന് പറഞ്ഞു. ഒരു സഹ ബോഡി ബില്‍ഡറിന്റെ സ്‌നേഹമാണ് ആ സമയത്ത് ഉണ്ണിയുടെ മുഖത്ത് കണ്ടതെന്നും ടൊവിനോ പറഞ്ഞു.
Tovino Thomas about Unni Mukundan s body building
