Actor
സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ്
സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ്
ടൊവിനോ തോമസിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍. ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ ഭാവനയും സൗബിനും ചന്തു സലിം കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചന്തുവില്‍ നിന്നും കണ്ട് പഠിച്ച എന്തെങ്കിലും കാര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ തോമസ്. ചന്തുവിന്റെ പല കാര്യങ്ങളും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇതുവരെ അത് പറ്റിയിട്ടില്ലെന്നും ടൊവിനോ പറയുന്നുണ്ട്.
സലിം കുമാറിന്റെ അടുത്തുള്ള ഏറ്റവും വലിയ ബഹുമാനം അമിത വിനയം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ല അദ്ദേഹമെന്നും ആ ഒരു കാര്യം ചന്തുവിന് കിട്ടിയിട്ടുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ നേരെ പറയുമെന്നും എന്നാല്‍ നല്ല ഹ്യൂമര്‍സെന്‍സ് ഉണ്ടെന്നും ആരെയും വെറുപ്പിക്കില്ലെന്നും ടൊവിനോ പറയുന്നുണ്ട്.
പഠിക്കാന്‍ ആഗ്രഹമുണ്ട് ഇതുവരെ പറ്റിയിട്ടില്ല. ഇവന്റെ മൊത്തത്തിലുള്ള ഈ ഇരിപ്പും ഭാവം ഒക്കെ നല്ല രസമുണ്ട്. എനിക്ക് സലീം ഏട്ടന്റെ അടുത്ത് ഏറ്റവും വലിയ റെസ്‌പെക്ട് എന്തെന്നാല്‍ ഈ അമിത വിനയം ഒന്നും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ല എന്നതാണ്.
അതേ ഒരു സാധനം ഇവനും ഉണ്ടെന്ന് തോന്നുന്നു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ സ്‌െ്രെടറ്റ് ആയിട്ട് പറഞ്ഞാല്‍ മതി. എന്നാല്‍ നല്ല ഹ്യൂമര്‍സെന്‍സും ഉണ്ട്. പക്ഷേ ആരെയും വെറുപ്പിക്കുന്നുമില്ല. അത് നല്ല ക്വാളിറ്റി ആണ്,’ എന്നും ടൊവിനോ പറഞ്ഞു.
ടൊവിനോക്കും സൗബിനും ഭാവനക്കും പുറമെ, സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്,ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, നിഷാന്ത് സാഗര്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ ഉള്ളത്.
