Connect with us

വിദ്യാര്‍ഥിയെ കൂവിപ്പിച്ചു;നടന്‍ ടൊവിനോ തോമസിനെതിെ നിയമ നടപടി!

News

വിദ്യാര്‍ഥിയെ കൂവിപ്പിച്ചു;നടന്‍ ടൊവിനോ തോമസിനെതിെ നിയമ നടപടി!

വിദ്യാര്‍ഥിയെ കൂവിപ്പിച്ചു;നടന്‍ ടൊവിനോ തോമസിനെതിെ നിയമ നടപടി!

മാനന്തവാടി മേരി മാതാ കോളേജിലെ വേദിയില്‍ വിദ്യാര്‍ത്ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ നടപടയെടുക്കണമെന്ന് കെ.എസ്.യു. സംഭവവുമായി ബന്ധപ്പെട്ട് നാളെ പൊലീസില്‍ പരാതി നല്‍കുമെന്നും കെ.എസ്!.യു അറിയിച്ചു.

മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ നടന്ന പൊതുചടങ്ങിനിടെയായിരുന്നു സംഭവം.

കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയില്‍ ടൊവിനോ സംസാരിക്കവെ ഒരു വിദ്യാര്‍ത്ഥി കൂവുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി.

എന്നാല്‍ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്‌റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും വേദിയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമ നടപടിയെടുക്കണന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. നാളെ എസ്.പിക്ക് പരാതി നല്‍കാനാണ് കെ.എസ്!.യുവിന്റെ തീരുമാനം.

tovino thomas

More in News

Trending

Recent

To Top