Actor
കഴിഞ്ഞ അഞ്ചാറുവർഷം കൊണ്ട് ഇന്ത്യയ്ക്ക് സംഭവിച്ചത് പുരോഗതിയാണോ അധോഗതിയാണോയെന്ന് സംശയമുണ്ട്; ടൊവിനോ തോമസ്
കഴിഞ്ഞ അഞ്ചാറുവർഷം കൊണ്ട് ഇന്ത്യയ്ക്ക് സംഭവിച്ചത് പുരോഗതിയാണോ അധോഗതിയാണോയെന്ന് സംശയമുണ്ട്; ടൊവിനോ തോമസ്
മലയാളികൾക്ക് ടൊവിനോ തോമസ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോൾ ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ നിർമിക്കുന്ന മരണമാസ് എന്ന ചിത്രത്തെ കുറിച്ചും ചിത്രത്തിന് സൗദിയിലെ പ്രദർശനവിലക്കിനെ കുറിച്ചും കുവൈത്തിലെ സെൻസറിങ്ങിനെ കുറിച്ചുമെല്ലാം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ.
കുവൈറ്റിൽ കുറച്ച് ഷോട്ടുകൾ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയിൽ സിനിമ പ്രദർശിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. അത് ഓരോ രാജ്യങ്ങളുടെ… നമ്മുടെ രാജ്യമൊക്കെയാണെങ്കിൽ വേണമെങ്കിൽ ചോദ്യം ചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളിൽ നിയമം വേറെയാണ്. തത്കാലം ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞു. ഇത് പ്രശ്‌നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകൾ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവർക്ക് അതിൽ യാതൊരു പ്രശ്‌നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്.
സൗദിയപ്പറ്റി നമുക്ക് എല്ലാർവർക്കും അറിയാം. ഞാൻ 2019-ൽ പോയപ്പോൾ കണ്ട സൗദിയല്ല 2023-ൽ പോയപ്പോൾ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവർ അവരുടേതായ ഭേദഗതികൾ വരുത്തുന്നുണ്ട്. 2019-ൽ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാൾ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാൽ അത് വലിയ ചോദ്യമാണ്.
കഴിഞ്ഞ അഞ്ചാറുവർഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതിൽ എനിക്ക് സംശയമുണ്ട് എന്നും ടൊവിനോ കൂട്ടിച്ചേർത്തു. മാത്രമല്ല, വ്യക്തിപരമായ അഭിപ്രായം എന്താണെന്ന ചോദ്യത്തോട്, തനിക്ക് സംശയമുണ്ട് എന്ന നിലപാട് ടൊവിനോ ആവർത്തിക്കുകയും ചെയ്തു.
അതേസമയം, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, ടിങ്സ്റ്റൺ തോമസ് എന്നിവരാണ് മരണമാസ് നിർമ്മിക്കുന്നത്. സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന താരങ്ങളാണ്. അനിഷ്മ അനിൽകുമാറാണ് നായിക.
