‘മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ല ഞാന്‍; പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു?ടൊവിനോ തോമസ്
പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് സിനിമയില്‍ തുടക്കം കുറിച്ചത്. 2012 ലായിരുന്നു ഈ വരവ്. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു താരം. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ച് വരുന്നതിനിടയില്‍ വില്ലന്‍ വേഷവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കരിയറിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താന്‍ കടന്നുപോയതെന്ന് താരം വ്യക്തമാക്കിയിരുന്നു.
വാണിജ്യ സിനിമകളും കലാമൂല്യമുള്ള സിനിമകളും ചെയ്ത് മലയാളത്തിലെ സൂപ്പര്‍ താരമായി മാറിക്കൊണ്ടിരിക്കുകയാണ് ടൊവിനോ.
മിന്നല്‍ മുരളിയുടേയും തല്ലുമാലയുടേയും വന്‍ വിജയത്തിന് ശേഷം തന്റെ പേര് മലയാളത്തിന് പുറത്തും എത്തിച്ചിരിക്കുകയാണ് ടൊവിനോ. അഭിനയത്തില്‍ മുന്നേറുന്നത് പോലെ തന്നെ ഓഫ് സ്ക്രീനിലും ടൊവിനോ എന്നും വ്യത്യസ്തനാണ്. തനിക്ക് പറയാനുള്ളത് മറയില്ലാതെ സംസാരിക്കുന്ന ടൊവിനോ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ ഓഡിറ്റിംഗിന് വിധേയനാകുന്ന താരം കൂടിയാണ് ടൊവിനോ. പ്രളയകാലത്ത് താരപദവി മറന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചിരുന്നു ടൊവിനോ. എന്നാല്‍ പിന്നീട് ഇതിന്റെ പേരില്‍ കടുത്ത സോഷ്യല്‍ മീഡിയ ആക്രമണം പോലും ടൊവിനോ നേരിട്ടു. സാമൂഹിക വിഷയങ്ങളുടെ പ്രതികരണങ്ങളുടെ പേരിലും ടൊവിനോ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം ഒരുകാലത്ത് തന്നെ വിമര്‍ശിച്ചവരെ പോലും പിന്നീട് ആരാധകരാക്കി മാറ്റാനും ടൊവിനോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നത് നിര്‍ത്തിയതെന്ന ചോദ്യത്തിന് ടൊവിനോ നല്കിയ മറുപടി ശ്രദ്ധ നേടുകയാണ്. പുതിയ സിനിമയായ നീലവെളിച്ചത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ വച്ച് നടന്ന ടീം നീലവെളിച്ചം പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ല താനെന്നാണ് ടൊവിനോ തോമസ് വ്യക്തമാക്കുന്നത്. പ്രത്യേക തരം സിനിമകള്‍ ചെയ്യുന്ന ആളോ പ്രത്യേക തരം ആളുകള്‍ക്കൊപ്പം സിനിമ ചെയ്യുന്ന ആളോ അല്ല താനെന്നും ടൊവിനോ പറയുന്നത്. തന്റെ കരിയര്‍ നോക്കിയാല്‍ അത് മനസിലാകും.
അതേസമയം, മലയാള സിനിമയെ മൊത്തത്തില്‍ ഒരു ടീമായാണ് കാണുന്നതെന്നും ടൊവിനോ പറയുന്നുണ്ട്.മലയാള സിനിമയിലെ ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ല ഞാന്‍. ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ലാത്തവരുടെ കൂടെ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ മുഴുവനായും നോക്കിയാല്‍ അതൊരു ഗ്യാങ്ങാണെന്ന് ഞാന്‍ പറയും. ഗ്യാങ്ങിനെക്കാളുപരി ഒരു ടീമാണ്
ഒരു പ്രത്യേക ടൈപ് സിനിമകള്‍ മാത്രം ചെയ്യുന്ന ആളാണോ ഞാന്‍? ചില ആളുകളുടെ മാത്രം സിനിമ ചെയ്യുന്ന ആളാണോ? ഈ ചോദ്യം എന്തുകൊണ്ട് വന്നുവെന്ന് മനസിലാവുന്നില്ല,’ എന്നാണ് ടൊവിനോ പറയുന്നത്.
പിന്നാലെ താരത്തോടായി സാമൂഹിക വിഷയങ്ങളില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് ചോദിക്കുന്നുണ്ട്. താന്‍ പ്രതികരിച്ചത് കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടാകുന്നത് എന്നായിരുന്നു ഇതിന് ടൊവിനോയുടെ മറുപടി. ‘ഞങ്ങള്‍ ന്യായാധിപന്മാരാണോ? പ്രതികരിക്കുന്നവരാണ് ആദ്യം ചോദ്യംചെയ്യപ്പെടുന്നത്. പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു? അപ്പോള്‍ നിങ്ങളുടെ ആവേശം എവിടെ പോകുന്നു” എന്നും ടൊവിനോ തുറന്നടിക്കുന്നുണ്ട്.
ഒരു വാര്‍ത്ത ഇന്ന് വരുമ്പോള്‍ എല്ലാവരും കൂടി പ്രതികരിക്കുന്നു. എന്നാല്‍ നാളെ ആ വാര്‍ത്തയുടെ മറുവശം വരുമ്പോള്‍ നിങ്ങളൊക്കെ മറുകണ്ടം ചാടുമെന്നാണ് ടൊവിനോ പറയുന്നത്. ഇതോടെ അഭിപ്രായം പറഞ്ഞ നമ്മള് പ്രതിസ്ഥാനത്ത് വരികയും ചെയ്യുമെന്നും താരം പറയുന്നു. അതിനാല്‍ ഈ പോസ്റ്റ് ട്രൂത്ത് ഇറയില് എന്തുകാര്യമാണെങ്കിലും രണ്ട് ദിവസമെടുത്ത് വിശകലനം ചെയ്തിട്ട് വേണം അഭിപ്രായം പറയാന്‍ എന്നാണ് ടൊവിനോ അഭിപ്രായപ്പെടുന്നത്.
അതേസമയം തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് നീലവെളിച്ചം. ഏപ്രില്‍ 20നാണ് നീലവെളിച്ചം റിലീസ് ചെയ്തത്. വൈക്കം മുഹബദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്തത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനും താരങ്ങളും പ്രസ്മീറ്റില്‍ പങ്കെടുത്തിരുന്നു.
