Connect with us

എനിക്ക് വ്യക്തിപരമായി നഷ്ടമാണ് ആ സിനിമ, അന്നയും റസൂലും എന്ന സിനിമയെ കുറിച്ച് നിർമ്മാതാവ്

Movies

എനിക്ക് വ്യക്തിപരമായി നഷ്ടമാണ് ആ സിനിമ, അന്നയും റസൂലും എന്ന സിനിമയെ കുറിച്ച് നിർമ്മാതാവ്

എനിക്ക് വ്യക്തിപരമായി നഷ്ടമാണ് ആ സിനിമ, അന്നയും റസൂലും എന്ന സിനിമയെ കുറിച്ച് നിർമ്മാതാവ്

അന്നയും റസൂലും എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നവരാണ് ഫഹദ് ഫാസില്‍-ആന്‍ഡ്രിയ ജെറമിയ കൂട്ടുകെട്ട്. സിനിമ ആ വർഷെത്തെ മികച്ച വിജയങ്ങളിലൊന്നായി. രാജീവ് രവി സംവിധാനം ചെയ്ത ഈ സിനിമ നിരൂപക പ്രശംസയും നേടി. കൊച്ചി പശ്ചാത്തലമായി വന്ന അന്നയും റസൂലും റിയലിസ്റ്റിക് സിനിമകളുടെ തരം​ഗം തന്നെ പിന്നീടുണ്ടാക്കി. സിനിമ സാമ്പത്തികമായി വിതരണക്കാർക്ക് നേട്ടമുണ്ടാക്കിയെങ്കിലും തനിക്ക് നഷ്ടമായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കളിലൊരാളായ സെവൻ ആർട്സ് മോഹൻ.

മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ശേഷമാണ് സെവൻ ആർട്സ് മോഹൻ നിർമാണ രം​ഗത്തേക്ക് കടക്കുന്നത്. ‘പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എനിക്ക് ചീത്തപ്പേരില്ല. പടം പ്രൊഡ്യൂസ് ചെയ്യാൻ പോയി കുറേ ബാധ്യതയുണ്ടാക്കി എന്ന ചീത്തപ്പേരാണ് എനിക്കുള്ളത്. അത് എന്റെ കഴിവ് കേടാണ്. ഞാൻ പ്രൊഡ്യൂസ് ചെയ്ത അന്നയും റസൂലും എന്ന സിനിമ ലാഭമാണ്’

‘പക്ഷെ എനിക്ക് വ്യക്തിപരമായി നഷ്ടമാണ് ആ സിനിമ. മൂന്ന് കോടി രൂപ ലാഭം കിട്ടിയ സിനിമയാണത്. ആ വിഷയം പറഞ്ഞാൽ ഒരുപാട് പേർ‌ വേദനിക്കും. എനിക്കാ സിനിമ നഷ്ടമാണ്. അന്നയും റസൂലും എന്ന സിനിമ എടുത്തതിൽ സന്തോഷവും അഭിമാനവുമുണ്ട്. രാജീവ് രവിയോട് എനിക്ക് നന്ദിയുണ്ട്’

അതിന് പിറകിൽ ഒരുപാട് കഥകളുണ്ട്. മനസ്സാക്ഷിയില്ലായ്മയുണ്ട്. സംവിധായകനെ കുറ്റം പറയില്ല. പടം വിതരണം ചെയ്യാൻ ഡിസ്ട്രിബ്യൂഷൻ എടുത്തവർ. ഔട്ട് റേറ്റ് വിറ്റ സിനിമയാണ്. എന്നോട് ചോദിച്ചാൽ എ​ഗ്രിമെന്റിലെ പൈസ എനിക്ക് തന്നിട്ടുണ്ട്. പക്ഷെ ആ സിനിമ 40 ദിവസം കൊണ്ട് തീർക്കാമെന്ന് ഞാനും രാജീവ് രവിയും തമ്മിൽ ധാരണയുണ്ടായിരുന്നു’

’40 ദിവസം ഷൂട്ട് ചെയ്യേണ്ടത് 60 ദിവസം ഷൂട്ട് ചെയ്തു. 60 ദിവസം ഷൂട്ട് ചെയ്യുമ്പോൾ പ്രൊഡക്ഷൻ കോസ്റ്റ് എത്ര മാറിയിട്ടുണ്ടാവുമെന്ന് നിങ്ങൾക്ക് അറിയാലോ. രണ്ട് കോടി 40 ലക്ഷം രൂപയ്ക്ക് ആ പടം വിറ്റപ്പോൾ എന്റെ കണക്കിൽ ബജറ്റ് രണ്ട് കോടിയേയുള്ളൂ. രണ്ട് കോടി 75 ലക്ഷം രൂപ സിനിമയ്ക്ക് ചെലവ് വന്നു. പക്ഷെ എ​ഗ്രിമെന്റ് പ്രകാരം രണ്ട് കോടി 40 ലക്ഷം രൂപയ്ക്ക് കൊടുത്തു’

ഡി കമ്പനിയിൽ അഭിനയിച്ച സമുദ്രക്കനിയുടെ പ്രതിഫലത്തിന്റെ കണക്ക് സിനിമയുടെ കണക്കിൽ വന്നു. അക്കൗണ്ടന്റിന് പറ്റിയ തെറ്റാണ്. രാജീവ് രവി വിശ്വസിച്ച് കാണും ഞാൻ പറഞ്ഞത് മുഴുവൻ കള്ളക്കണക്കാണെന്ന്. ഇ ഫോർ എന്റർടെയ്മെന്റാണ് ഡിസ്ട്രിബ്യൂഷൻ എടുത്തത്. അവർക്ക് ലാഭം കിട്ടിയെങ്കിലും തനിക്ക് 35 ലക്ഷം രൂപ നഷ്ടമായെന്നും അത് കിട്ടിയില്ലെന്നും സെവൻ ആർട്സ് മോഹൻ വ്യക്തമാക്കി.

സന്തോഷ് എച്ചിക്കാനത്തിന്റെ സംവിധാനത്തിൽ രാജീവ് രവി സംവിധാനം ചെയ്ത സിനിമയാണ് അന്നയും റസൂലും. ഒരു ദേശീയ പുരസ്കാരവും മൂന്ന് സംസ്ഥാന സർക്കാർ പുരസ്കാരവും അന്നയും റസൂലിനും ലഭിച്ചു. റസൂൽ അന്ന എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ ഇതിവൃത്തം. ഫഹദിന്റെയും ആൻ‍ഡ്രിയയുടെയും കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി അന്നയും റസൂലും അറിയപ്പെടുന്നു. ഷെയ്ൻ നി​ഗം, ശ്രിന്ദ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ശ്രദ്ധേയ വേഷം സിനിമയിൽ ചെയ്തു.

More in Movies

Trending

Recent

To Top