Connect with us

മലയാള സിനിമയിൽ ജാതിവിവേചനം ഉണ്ടോ? ടോവിനോ പറഞ്ഞത് യഥാർത്ഥത്തിൽ ഇങ്ങനെ..

Malayalam Breaking News

മലയാള സിനിമയിൽ ജാതിവിവേചനം ഉണ്ടോ? ടോവിനോ പറഞ്ഞത് യഥാർത്ഥത്തിൽ ഇങ്ങനെ..

മലയാള സിനിമയിൽ ജാതിവിവേചനം ഉണ്ടോ? ടോവിനോ പറഞ്ഞത് യഥാർത്ഥത്തിൽ ഇങ്ങനെ..

സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ നിലപാടുകൾ അറിയിച്ചിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചുമായിരുന്നു അവരുടെ അഭിയപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഒടുവിൽ ടോവിനോ തോമസ് തന്റെ നിലപാട് അറിയിച്ചിരുന്നു

ഷാർജ പുസ്തക മേളയിൽ നടന്ന ദ് യൂത്ത്സ്റ്റാർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടോവിനോ. മനസ്സിൽ കടക്കുന്ന അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ തന്നെ എല്ലാത്തിനും പരിഹാരമാകും. മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്ന് ടൊവിനോ പറഞ്ഞന്നായിരുന്നു റിപ്പോർട്ടുകൾ

എന്നാൽ ഇപ്പോൾ ഇതാ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ടൊവിനോയുടെ വാക്കുകൾ:

“മതം നിറം ഒക്കെ ഒരുപാട് നമ്മുടെ മലയാള സിനിമയിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയൊന്നും നിലനിൽക്കാൻ പറ്റില്ല ഒരിക്കലും. പഴയ കാലമൊന്നും അല്ല. ഇനിയുമങ്ങനെ തൊട്ടുകൂടായ്മ അയിത്തം എന്നൊന്നും പറഞ്ഞ് ജീവിക്കാൻ പറ്റില്ല. 2019 ആണ്. 2020 ആകാൻ പോകുന്നു. ഇവിടെ നമ്മളെല്ലാവരും മനുഷ്യരാണെന്നും ഏത് ജാതിയെക്കാളും മതത്തെക്കാളും രാഷ്ട്രീയത്തെക്കാളുമൊക്കെ വലുത് മനുഷ്യത്വമാണെന്നും നമ്മളെല്ലാവരും മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. അവിടെ ജാതിവിവേചനത്തിനൊന്നും ഒരു സ്ഥാനവുമില്ല. വിവേചനം വിഡ്ഢിത്തത്തിന് സമമാണ്. അതിൽപരം ഒന്നും പറയാനില്ല.” ഇതാണ് യാഥാർത്ഥത്തി ൽ ടോവിനോ പറഞ്ഞത്

എന്നാൽ അതേ സമയം ബിനീഷിനെ അധിക്ഷേപിച്ച സംഭവത്തിൽ അനിൽ രാധാകൃഷ്ണൻ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു . കരുതിക്കൂട്ടി ഞാൻ ബിനീഷിനെ അപമാനിച്ചിട്ടില്ലെന്നും അധിക്ഷേപിച്ചിട്ടില്ലെന്നും അനിൽ രാധാകൃഷ്ണൻ പറയുന്നു.

Tovino thomas

More in Malayalam Breaking News

Trending

Recent

To Top