Malayalam
പ്രഭുവിന്റെ അഭ്യര്‍ത്ഥന; ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റി, നന്ദി പറഞ്ഞ് നടന്
പ്രഭുവിന്റെ അഭ്യര്‍ത്ഥന; ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റി, നന്ദി പറഞ്ഞ് നടന്
ടൊവിനോ തോമസ് നായകനായി എത്തുന്ന ‘നടികര്‍ തിലകം’ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഇപ്പോള്‍ ‘നടികര്‍’ എന്നാണ് മാറ്റിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ചിലാണ് പേരു മാറ്റം പ്രഖ്യാപിച്ചത്. ‘നടികര്‍ തിലകം’ എന്ന് അറിയിപ്പെടുന്ന തമിഴ് ഇതിഹാസ താരം ശിവാജി ഗണേശന്റെ മകന് പ്രഭുവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അണിയറക്കാര്‍ പേര് മാറ്റിയത്.
ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ അഭ്യര്‍ത്ഥന മാനിച്ച് ചിത്രത്തിന്റെ പേരു മാറ്റിയ അണിയറപ്രവര്‍ത്തകര്‍ക്കും നടന് ലാലിലും പ്രഭു നന്ദി പറഞ്ഞു. പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് ആദ്യം സംവിധായകന് ലാലിനെയാണ് പ്രഭു സമീപിച്ചത്.
അദ്ദേഹത്തിന്റെ ഇടപെടലാണ് പേരുമാറ്റത്തിന് കാരണമായത്. പേരുമാറ്റം പ്രഭു തന്നെ പ്രഖ്യാപിക്കാന്‍ എത്തുകയും ചെയ്തു. ചടങ്ങില്‍ ടൊവിനോ, സൗബിന്, സുരേഷ് കൃഷ്ണ എന്നിവരും പങ്കെടുത്തു. ഭാവനയാണ് ചിത്രത്തില്‍ നായിക.
ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ദുബായ്, ഹൈദരാബാദ് മുതല്‍ കശ്മീര്‍, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലായി നൂറു ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
സൗബിന് ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്, അനൂപ് മേനോന്, രഞ്ജിത്ത്, ലാല്‍, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുവിന് എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ് സം?ഗീതം ഒരുക്കുന്നത്.
